മാതൃകയാക്കാം സുപ്രിയയെ… പൃഥ്വി തന്റെ ജീവിതത്തിലേക്ക് വന്നത് വലിയൊരു മാറ്റത്തിന്റെ തുടക്കമെന്ന് സുപ്രിയ!! | Supriya Menon’s inspiring talk to women
Supriya Menon’s inspiring talk to women : മലയാളത്തിന്റെ യുവ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന വ്യക്തിത്വമാണ് പൃഥ്വിരാജ് സുകുമാരൻ. സൂപ്പർ സ്റ്റാർ പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. അതിലുപരി മലയാളം സിനിമ നിർമ്മാതാവ് കൂടിയാണ് സുപ്രിയ. മലയാളി സ്ത്രീകൾ ഒട്ടും കടന്നു വരാത്ത മേഖലയാണ് സിനിമ നിർമ്മാണം. അവിടെ തന്റെതായ വലിയൊരു വ്യക്തിമുദ്ര പതിപ്പിക്കാൻ വളരെ ചെറിയ സമയം കൊണ്ട് സുപ്രിയക്കു സാധിച്ചു. ഇന്ത്യൻ സിനിമ വ്യവസ്സായത്തിലെ സൂപ്പർ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളത്തിലേക്ക് കൊണ്ട് വരാൻ ഇവർക്ക് സാധിച്ചു. ഇന്ത്യൻ സിനിമയുടെ ഗതി മാറ്റി എഴുതിയ കെജി എഫ് കേരളത്തിലേക്ക് കൊണ്ടുവന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസ് ആണ്.
അതുപോലെ ബോളിവുഡ് സിനിമയായ 83, കന്നഡ മൂവി ആയ 777ചാർളി, കന്നഡ ഇതിഹാസ ചിത്രമായ കാന്താരാ, തുടങ്ങിയ വമ്പൻ ചിത്രങ്ങൾ മലയാളി പ്രേക്ഷകരിലേക്ക് എത്തിച്ചതും ഇവർ തന്നെയാണ്. ഇനി അടുത്തതായി ബോളിവുഡ് താരങ്ങൾക്കൊപ്പം കൈ കോർക്കാൻ ഒരുങ്ങുകയാണ് ഇരുവരും. പൃഥ്വിയുടെ പാഷൻ ആയ സിനിമ സാക്ഷത്കരിക്കാൻ കൈകോർത്തു കൂടെ തന്നെ ഉണ്ട് സുപ്രിയ. അടുത്തിടെ നടന്ന ഒരു ബിസിനെസ്സ് എവെന്റിൽ സംസാരിക്കുന്നതിനിടെ പൃഥ്വിരാജുമായുള്ള കൂടിക്കാഴ്ചയെ പറ്റി സുപ്രിയ വ്യക്തമാക്കി.

മാധ്യമ പ്രവർത്തകയായി ജോലി ചെയ്യുന്നതിനിടെ മലയാളം സിനിമയെ പറ്റി ഒരു പ്രൊജക്റ്റ് ചെയ്യാൻ സുപ്രിയ നിർബന്ധിതയായി. സിനിമയെക്കുറിച്ച് ഒരു അറിവും ഇല്ലാതിരുന്ന തനിക്കു ഒരു കൂട്ടുകാരിയാണ് പൃഥ്വിരാജിന്റെ മൊബൈൽ നമ്പർ കൊടുത്തത്. അങ്ങനെ വിളിച്ചു സംസാരിക്കുകയും ആ സംസാരം വലിയൊരു സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിവെക്കുകയാണ് ഉണ്ടായത്. പൃഥ്വി തന്റെ ജീവിതത്തിലേക്ക് വന്നത് വലിയൊരു മാസത്തിന്റെ തുടക്കമായിരുന്നു. ഒരിക്കൽ പോലും പൃഥ്വിയെ ഇന്റർവ്യൂ ചെയ്തിട്ടില്ലെന്നും അല്ലാതെ തന്നെ തങ്ങൾക്കിടയിൽ ഒരു ബോണ്ട് വളർന്നു വലുതായെന്നും അത് പിന്നീട് ഔദ്യോഗികമായി
പൃഥ്വി അറിയിക്കുകയും തങ്ങൾ വിവാഹം ചെയ്യുകയും ആണ് ചെയ്തതെന്ന് പൃഥ്വി പറയുന്നു. വിവാഹ ശേഷം ബാംഗ്ലൂർ ഐ ഐ എം ഇൽ ആന്റ്റെപ്രേനെർ കോഴ്സ് ഇൽ ബിരുദാനന്ദര ബിരുദം എടുത്തുവെന്നും അതിനു ശേഷമാണു സിനിമ നിർമാണത്തെ കുറിച്ച് പഠിച്ചതും ആ മേഖലയിലേക്ക് കാൽ എടുത്തു വച്ചതും. സ്ത്രീകൾ മലയാള സിനിമ രംഗത്ത് വളരെ കുറവാണെന്നും സ്ത്രീകളെ കൂടുതൽ പങ്കെടുപ്പിച്ചു കൊണ്ട് ഇൻഡസ്ടറിയെ വളർത്തണമെന്നുമാണ് തന്റെ ഇനിയുള്ള ലക്ഷ്യമെന്നു സുപ്രിയ കൂട്ടിച്ചേർത്തു. ഏതൊരു യുവതിക്കും ആത്മവിശ്വാസം പകരുന്നതായിരുന്നു സുപ്രിയയുടെ വാക്കുകൾ.
View this post on Instagram