താരസമ്പന്നമായി കല്യാൺ ജുവല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങൾ; നിറസാന്നിധ്യമായി പൃഥ്വിരാജും സുപ്രിയയും !! | Supriya Menon at Kalyan Jewelers Pooja

Supriya Menon at Kalyan Jewelers Pooja : സമൂഹമാധ്യമങ്ങളിൽ എന്നും സജീവമായിട്ടുള്ള താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. സിനിമാ വിശേഷങ്ങളും ജീവിതത്തിലേക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു ഇരുവരും സോഷ്യൽ മീഡിയയിൽ എന്നും സജീവമായി ഇടപെടാറുണ്ട്. ഇവരുടെ പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിൽ ആയി നവരാത്രി ആഘോഷത്തിന് ഇടയുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.

ഞങ്ങളെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പ്രത്യേകമായി നന്ദി പറയുന്നു… മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്ന് സുപ്രിയ ചിത്രത്തിനൊപ്പം കുറിക്കുകയുണ്ടായി. നടനായും സംവിധായകനായും മലയാളസിനിമയിൽ പൃഥ്വിരാജ് നിറഞ്ഞു നിൽക്കുമ്പോൾ നിർമ്മാണ രംഗത്താണ് സുപ്രിയ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സിനിമയുടെ എല്ലാ മേഖലകളിലും മികവ് തെളിയിച്ച താരദമ്പതികളായി ഇരുവരും ഇപ്പോൾ മാറിയിരിക്കുകയാണ്. പൃഥ്വിരാജിനെക്കാൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ളത് സുപ്രിയയാണ്.

supriya
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കഴിഞ്ഞദിവസം കല്യാണരാമൻറെ വീട്ടിൽ നടന്ന നവരാത്രി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സുപ്രിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താരസമ്പന്നം ആയിരുന്നു കല്യാൺ ജ്വല്ലേഴ്സിന്‍റെ ഉടമയായ കല്യാണരാമൻ നടത്തിയ നവരാത്രി ആഘോഷം. ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, കത്രീന കൈഫ്, ടോവിനോ തോമസ്, നിവിൻപോളി, ജയസൂര്യ, മാധവൻ, പാർവതി, ചിമ്പു, ,പ്രഭു,വിക്രം പ്രഭു, ജയറാം, പ്രസന്ന, അരുൺ വിജയ്, അപർണ ബാലമുരളി, റെജീന, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, പ്രിയദർശൻ, വിജയ് യേശുദാസ്, എം ജി ശ്രീകുമാർ, ഔസേപ്പച്ചൻ തുടങ്ങിയവർ അതിഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു.

സുപ്രിയ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സുപ്രിയയുടെ ചിത്രങ്ങൾക്ക് താഴെ രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോ എന്നത് അടക്കമുള്ള കമന്റുകളും ഉയരുന്നുണ്ട്. സുപ്രിയയുടെ സൽവാറിലെ കളർ കോമ്പിനേഷൻ മികച്ചതായിരുന്നു എന്ന കമന്റും ഉയരുന്നുണ്ട്. സാധിക വേണുഗോപാൽ ആയിരുന്നു ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. വീണാ നായരും ചിത്രത്തിന് താഴെയായി സ്നേഹം അറിയിച്ച് എത്തിയിരുന്നു. നിരവധി പേരാണ് താരങ്ങൾക്ക് ചിത്രങ്ങൾ കമന്റുകളുമായി എത്തിയത്.

You might also like