വെറും 4 ചേരുവകൾ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു അടാർ ഐറ്റം 😋😋 തീ കത്തിക്കുക പോലും വേണ്ട 😳👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുന്നതൊരു അടിപൊളി മധുരത്തിന്റെ റെസിപ്പിയാണ്. ഇതുണ്ടാക്കാനായി തീ കത്തിക്കണ്ട, ബേക്ക് ചെയ്യേണ്ട, ഓവനിന്റെ ആവശ്യമില്ല. എത്ര കഴിച്ചാലും മതിവരാത്ത വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അടിപൊളി മധുരമായ Tiramisu ആണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കുന്നത്. ഇതുണ്ടാക്കാനായി പ്രധാനയമായും 4 ചേരുവകൾ മതിയാകും.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് 1/2 കപ്പ് പാൽ, 1/4 കപ്പ് മിൽക്‌മെയ്‌ഡ്, കറുവപ്പട്ട പൊടി 2 നുള്ള് എന്നിവ ചേർത്ത് ഇളക്കുക. അടുത്തതായി നമുക്ക് വേണ്ടത് ബിസ്ക്കറ്റ് ആണ്. ബിസ്ക്കറ്റ് നമ്മൾ തയ്യാറാക്കിയ പാലിന്റെ കൂട്ടിൽ മുക്കിയെടുത്ത് സ്വീറ്റ് തയാറാകുന്ന പാത്രത്തിലേക്ക് വെക്കുക. ഇനി നമുക്ക് ഇതിലേക്കാവശ്യമായ ക്രീം തയ്യാറാകാനായി ഒരു ബൗൾ എടുക്കുക.

അതിലേക്ക് 600 ml WHIPPING Cream ഒഴിക്കുക. എന്നിട്ട് അത് നല്ല പോലെ ബീറ്റ് ചെയ്തെടുക്കുക. പിന്നീട് അതിലേക്ക് 1/2 tspn വാനില എസ്സെൻസ്, ബാക്കിയുള്ള മിൽക്‌മെയ്‌ഡ്, 1 tbsp പഞ്ചസാര എന്നിവ ചേർത്ത് ബീറ്റ് ചെയ്തെടുക്കുക. ബാക്കി രീതികൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos