ഈ മുത്തുമണി മധുരം ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കണേ 😋👌 പിന്നെ നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ.. 👌👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പായസത്തിന്റെ റെസിപ്പിയാണ്. പശുവിൻ പാലോ പഞ്ചസാരയോ ചേർക്കാതെ പകരം തേങ്ങാപ്പാലും ശർക്കരയും ചേർത്താണ് ഈ കുറുകിയ പായസം നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത്. അതിനായി ഒരു ബൗളിൽ 1/2 കപ്പ് ചൗവ്വരി (സാഗൊ) നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇനി ഇത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വെള്ളത്തിൽ കുതിക്കാൻ വെക്കുക.

അടുത്തതായി ഒരു ചൂടായ പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുതിർക്കാണ് വെച്ച ചൗവ്വരി ഊറ്റിയെടുത്ത് ഇട്ടുകൊടുക്കുക. ഇടകിടക്കെ നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ചൂടാകുമ്പോൾ ഇത് ജെല്ലി ജെല്ലി പോലെ ആകും. അപ്പോൾ അതിലേക്ക് 3 1/2 tbsp ശർക്കര പൊടി ചേർത്ത് കൊടുക്കാം. കുറച്ചു കഴിഞ്ഞ് 2 1/2 കപ്പ് തേങ്ങാപാൽ ചേർത്ത് ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് 2 ഏലക്കായ ചതച്ചത്, 2 നുള്ള് ജീരകപൊടി, വേണമെങ്കിൽ മാത്രം 3/4 tsp പഞ്ചസാരയും 2 നുള്ള് ഉപ്പും കൂടി ചേർത്ത് ഇളക്കുക.

ഇങ്ങനെ ചെയുമ്പോൾ പ്രത്യേക ടേസ്റ്റ് ആയിരിക്കും. അടുത്തതായി ചൂടായ ഒരു പാനിലേക്ക് 2 tbsp നെയ്യ് ചേർത്ത് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ചെറിയ തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് പാനിൽ വീണ്ടും കശുവണ്ടിയും ഉണക്കമുന്തിരിയും മൂപ്പിച്ചെടുക്കുക. എന്നിട്ട് ഇതെല്ലാം കൂടി പായസത്തിലേക്ക് ഇത്തുകൊടുക്കാം. ഇത് ചെറിയ ചൂടോടെ കഴിക്കാനും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് പുഡ്ഡിംഗ് പോലെ കഴിക്കുന്നതും വളരെ ടേസ്റ്റിയാണ്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like