Super Tasty Chickpea Curry Recipe: കുറുകിയ ചാറോട് കൂടിയുള്ള ഒരു സിമ്പിൾ കടല കറി ഉണ്ടാക്കിയാലോ. എല്ലാവരും വീടുകളിൽ ഉണ്ടാകാറുള്ള ഒരു കറിയാണ് കടല കറി. ഇനി കറി വെക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. തീർച്ചയായും എല്ലാവർക്കും ഇഷ്ടമാവും. തലേദിവസം കടല വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. കുതിർത്ത കടല നമുക്ക് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വേവിക്കാം.
- കടല – 250 ഗ്രാം
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- സവാള – 2 എണ്ണം
- വെളുത്തുള്ളി – 8 എണ്ണം
- ഇഞ്ചി
- പച്ച മുളക്
- തക്കാളി – 1 എണ്ണം
- കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 2 ടേബിൾ സ്പൂൺ
- ഗരം മസാല – 1 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
- കടുക് – 1 /2 ടീ സ്പൂൺ
- തേങ്ങ കൊത്ത്
- ചെറിയുള്ളി – 10 എണ്ണം
- ഉണക്ക മുളക് – 4 എണ്ണം
- വേപ്പില
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് അതിലേക്ക് ചെറുതായി കനം കുറച്ച് നീളത്തിൽ അറിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞത് കൂടി ഇട്ടു തക്കാളി നന്നായി ഉടയുന്നത് വരെ ഇളക്കി യോജിപ്പിക്കേണ്ടതാണ്. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ഗരം മസാല കാശ്മീരി മുളകുപൊടി മല്ലിപ്പൊടി പെരുംജീരകപ്പൊടി എന്നിവ ഇട്ട് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇനി ഈ ഒരു മിക്സ് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് വേവിച്ച കടലയിൽ നിന്ന് ഒരു ടീസ്പൂൺ കടലയും ഇട്ടുകൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
വേവിച്ചെടുത്ത കടല ഒരു കടായിലേക്ക് ഇട്ടുകൊടുത്ത് നന്നായി ചൂടാക്കിയ ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മിക്സ് കൂടി ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞതും വേപ്പിലയും ഇട്ടുകൊടുത്ത് നന്നായി മൂപ്പിച്ച ശേഷം ഇതിലേക്ക് തേങ്ങാക്കൊത്ത് കൂടി ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇനി ഇതിലേക്ക് വറ്റൽമുളകും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് വറവ് കടലക്കറിയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒരു 5 മിനിറ്റ് അടച്ചുവെച്ച് കഴിഞ്ഞ് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുത്താൽ കറി റെഡി. Credit: Sunitha’s UNIQUE Kitchen