ഇതാര്..? പാലമറ്റം സണ്ണി സാന്ദ്രയും അല്ലേ!! ബ്രോ ഡാഡി’യിലെ സണ്ണി പാലമറ്റവും സാന്ദ്രയും; ആ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ.!! |sunny palamattom and sandra in bro daddy

വർണ്ണപ്പകിട്ട് എന്ന ഹിറ്റ് ചിത്രത്തിലെ സണ്ണി പാലമറ്റത്തെയും ഭാര്യ സാന്ദ്രയും ആളുകൾ ഇതു വരെയും മറന്നിട്ടില്ല. അവരുടെ പ്രണയവും ജീവിതവും ഒക്കെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരിന്നു അതിന് ഏറ്റവും വലിയ തെളിവാണ് ഇന്നും ആ സിനിമ മലയാളികളുടെ സ്വീകരണ മുറിയിൽ കാണുന്നു എന്നത്. ചിത്രത്തിലെ സണ്ണിയും സാന്ദ്രയും വീണ്ടും ഒന്നുകൂടി തിരിച്ചു വന്നാലോ അടിപൊളി ആയിരിക്കും അല്ലേ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന

Sunny Palamattom and Sandra in Bro Daddy

പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിൽ മോഹൻലാലാണ് നായകൻ. സിനിമയ്ക്കായുള്ള കട്ട കാത്തിരിപ്പിലാണ് മലയാളികളായ സിനിമാസ്വാദകർ. ഇതിലൂടെയാണ് സണ്ണിയും സാന്ദ്രയും വീണ്ടും തിരികെ എത്തിയിരിക്കുന്നത്. നല്ലൊരു എന്റർടെയ്നർ ആകും ചിത്രമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും ആരാധകർക്ക് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ട്രെയിലറിലെ പല രം​ഗങ്ങളും സംഭാഷണങ്ങളും ഇതിനോടകം സോഷ്യൽ

മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇതിനിടയിൽ ട്രെയിലറിൽ ഒളിപ്പിച്ച ഒരു രഹസ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി പേർ ട്രെയിലർ കണ്ടുവെങ്കിലും അധികം ആരുടെയും ശ്ര​ദ്ധയിൽപ്പെടാത്ത ഒരു ചിത്രമാണ് നെറ്റിസൺസ് എന്ന ടീംസ് കണ്ടെത്തിയിരിക്കുന്നത്. ‘വർണ്ണപ്പകിട്ട്’ എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാന്ദ്രയുടെയും പ്രണയ രംഗങ്ങൾ ക്കിടയിൽ ഉള്ള ചിത്രമാണ് ഇത്. ബ്രോ ഡാഡി എന്ന ചിത്രത്തിൽ

ദമ്പതികളായ ജോൺ കാറ്റാടി ആയി മോഹൻലാലും അന്നമ്മയായി എത്തുന്നത് മീനയുമാണ്. ഇവരുടെ ചെറുപ്പകാല ചിത്രമായാണ് സിനിമയിൽ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഫോട്ടോ പങ്കുവയ്ക്കപ്പെടുകയും ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. മീനയും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. വളരെയധികം കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ചിത്രമായിരിക്കും ബ്രോ ഡാഡി

എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രത്തിലെ മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയും ഇരുവരുടെയും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴിയാണ് ബ്രോ ഡാഡി പ്രേക്ഷകരിലേക്ക് എത്തുന്നത്. Conclusion : Sunny Palamattom and Sandra are back with the movie Bro Daddy. Meanwhile, social media has uncovered a secret hidden in the trailer. Palamattom Sunny and Sandra’s picture between the love scenes in ‘Varnappakittu’ have gone viral. In the movie Bro Daddy, Mohanlal as John Katadi and Meena as Annamma.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe