കുടുംബവിളക്കിൽ അതിഭീകരമായ ഒരു ട്വിസ്റ്റ്! സുമിത്ര ജയിലിലേക്ക് 😳😱 സുമിത്രയെ തകർക്കാൻ സാഹസിക അടവുകളുമായി വേദിക.!!

ചലച്ചിത്രതാരം മീര വാസുദേവ് കേന്ദ്രകഥാപാത്രമായെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. മികച്ച റേറ്റിങ്ങിൽ മുന്നോട്ടുപോകുന്ന പരമ്പര കഥയുടെ ഏറെ നിർണ്ണായകമായ ഘട്ടത്തിലേക്കാണ് ഇപ്പോൾ കടന്നിരിക്കുന്നത്. സുമിത്രയെ തകർക്കാനൊരുങ്ങിയുള്ള വേദികയുടെ ശ്രമങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത് ശരണ്യയെക്കൂട്ടു പിടിച്ച് കേസുകൊടുക്കാൻ പോകുന്നതിലേക്കാണ്.

htgvfyb

പരമ്പരയുടെ പുതിയ പ്രോമോ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സുമിത്ര ജയിലിലേക്കെന്ന സൂചനയാണ് പുതിയ പ്രോമോ വീഡിയോ നൽകുന്നത്. സുമിത്രയുടെ മുൻപിൽ വെച്ച് ഫ്‌ളവർവേസ് കൊണ്ട് സ്വയം തലയ്ക്കടിച്ച് മുറിവുണ്ടാക്കുകയും അത് സുമിത്ര ചെയ്തതായി മറ്റുള്ളവർക്ക് മുൻപിൽ പറഞ്ഞു വെക്കുകയുമാണ് വേദിക. ഇതോടെ കെണിയിലാക്കപ്പെട്ട സുമിത്ര ജയിലിലാകുന്നതാണ് പ്രേക്ഷകർ കാണുന്നത്.

ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയെന്നാണ് സീരിയൽ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. സിദ്ധു സ്നേഹിക്കുന്നവരെ ഒക്കെ പ്രശ്നത്തിലാക്കുക വഴി അദ്ദേഹത്തിന്റെ തീരുമാനം മാറ്റിപ്പിക്കാനുള്ള അടവാണ് വേദിക പയറ്റുന്നത്. ഇത്രയുമൊക്കെയായ സ്ഥിതിക്ക് ഇനി വേദിക എന്തും ചെയ്തേക്കുമെന്ന സൂചനയും സിദ്ധാർഥിലേക്ക് എത്തുന്നുണ്ട്. എന്താണെങ്കിലും സുമിത്ര ലോക്കപ്പിലാകുന്നതോടെ കുടുംബവിളക്കിൽ

ytbgnku

ഇനിയെന്ത് എന്ന ചോദ്യമാണ് പ്രേക്ഷകർ ആരായുന്നത്. കൃഷ്ണകുമാറാണ് സിദ്ധാർഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ ആനന്ദ് നാരായൺ, നൂബിൻ, ആതിര മാധവ്, ശ്രീലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെ കുടുംബവിളക്കിന് വേണ്ടി അണിനിരക്കുന്നുണ്ട്. നടിയും മോഡലുമായ ശരണ്യ ആനന്ദാണ് വേദിക എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേദിക എന്ന കഥാപാത്രത്തിലേക്കെത്തുന്ന മൂന്നാമത്തെ അഭിനേത്രിയാണ് ശരണ്യ.

എന്നാൽ ഈ കഥാപാത്രത്തിന് ഏറ്റവും യോജ്യമായ കാസ്റ്റിംഗ് ശരണ്യ തന്നെയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഓഫീസിൽ തനിക്കൊപ്പമുള്ള സുഹൃത്തിനെ സ്നേഹിക്കുകയും സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും മറന്ന് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുകയുംചെയ്യുന്ന വേദിക എന്ന കഥാപാത്രം ശരണ്യ ആനന്ദിൽ ഭദ്രമാണ്. വാശിയും പ്രതികാരബുദ്ധിയും ഏറെയുള്ള വേദിക എന്ന കഥാപാത്രം ഇനി കടക്കുന്നത് ഏറ്റവും ഭീകരമായ ഒരു മനസികാവസ്ഥയിലേക്കാണ്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe