സന്തൂർ മമ്മിമാർ ഒന്ന് മാറിക്കേ… 50-ാം വയസ്സിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ഒപ്പം ട്രെൻഡിങ് ഡാൻസുമായി സുമ!! | Suma Jayaram’s Reel gone Viral
Suma Jayaram’s Reel gone Viral : മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് സുമ ജയറാം.ഓരോ താരങ്ങളെയും പ്രേക്ഷകർ ഓർത്തു നിൽക്കാനുള്ള പ്രധാന കാരണം അവർ അവതരിപ്പിച്ച വ്യത്യസ്തമായ വേഷങ്ങൾ തന്നെയാണ്.അഭിനയത്തിൽ നിന്നും നിരവധി കാലങ്ങളായി വിട്ടുനിൽക്കുകയാണെങ്കിലും ആരാധകർ സുമയെ ഇന്നും ഓർക്കുന്നു. മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തി കൂടിയാണ് താരം.മലയാള സിനിമയിലെ വമ്പൻ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.
മൂന്നുവർഷം മുൻപായിരുന്നു താരം വിവാഹിതയായത്. ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവ് ഉദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയവയെല്ലാം സുമ അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. 1988ഇൽ ഉത്സവ പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.മമ്മൂട്ടിക്കൊപ്പം കുട്ടേട്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ച താരത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ ഈയടുത്ത് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ആരാധകർ കാണുകയുണ്ടായി.

1990ല് സിൽക്ക് സ്മിതയോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കൂടാതെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.തനിക്ക് അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹം തോന്നിയത് കൊണ്ട് തന്നെയാണ് ഈ മേഖലയിൽ നിന്ന് മാറിനിൽക്കുന്നത് എന്ന് കുറച്ചുനാളുകൾക്ക് മുൻപ് സുമ പറഞ്ഞിരുന്നു. 2018 ൽ തന്റെ ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പിനെ വിവാഹം ചെയ്യുകയായിരുന്നു. സുമയുടെ വിവാഹത്തിന് നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. സുമ ഒരു അമ്മയാകാൻ തയ്യാറെടുക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെയധികം വാർത്തകൾ
വന്നിരുന്നു. പിന്നീട് ഇരട്ടക്കുട്ടികളുടെ അമ്മയായത് ആരാധകർ ചർച്ച ചെയ്തതാണ്. ഇപ്പോൾ ഇതാ താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി മറ്റൊരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ടു കുഞ്ഞുങ്ങളെയും ഇരുവശങ്ങളിലും കസേരയിൽ ഇരുത്തി അവർക്ക് നടുവിൽ നൃത്തം വയ്ക്കുന്ന സുമയുടെ വീഡിയോ ആണിത്. രണ്ടു കുഞ്ഞുങ്ങളും സന്തോഷിക്കുന്നത് വീഡിയോയിൽ കാണാം.”താങ്ക് ഗോഡ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.