ഏറെ നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ; മക്കളെ എടുത്ത് സന്തോഷം പങ്ക് വെച്ച് ആനി; ചിത്രങ്ങൾ പങ്ക് വെച്ച് സുമ ജയറാം !! | Suma Jayaram With Annie And Shaji Kailas Viral Malayalam News

Suma Jayaram With Annie And Shaji Kailas Viral Malayalam News : ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുമ ലല്ലുഷ്.സിനിമകളിലൂടെ മാത്രമല്ല കുടുംബ പരമ്പരകളിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയിട്ടുണ്ട്. താരത്തിന്റെ ഭർത്താവിന്റെ പേരാണ് ലല്ലുഷ് ഫിലിപ്പ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. സുമ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. സുമയ്ക്കും ഭർത്താവ് ലല്ലുഷിനും ഇരട്ടക്കുട്ടികളാണ്. മക്കളുടെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സുമ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ സുമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ചലച്ചിത്ര സീരിയൽ നടി ആനിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുമയും ആനിയും സുമയുടെ രണ്ടു മക്കളുമാണ് ചിത്രത്തിൽ ഉള്ളത്.ഏറെ നാളുകൾക്കുശേഷമാണ് സുമ ആനിയെ ഇപ്പോൾ കണ്ടിരിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു.ആനിയെ നേരിൽ കണ്ട സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ മാത്രമല്ല നിരവധി ടെലിവിഷൻ ഷോകളിലും ആനി സജീവസാന്നിധ്യമാണ്.

Suma Jayaram With Annie And Shaji Kailas Viral Malayalam News

ആനീസ് കിച്ചൺ എന്ന പ്രോഗ്രാം വളരെയധികം ജനപ്രീതി നേടിയ ഒന്നായിരുന്നു. 2013ലാണ് ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷുമായി സുമ വിവാഹിതയാകുന്നത്. പിന്നീട് നീണ്ട ഒൻപത് വർഷത്തേക്ക് ശേഷമാണ് ഇവർ അച്ഛനും അമ്മയും ആകുന്നത്.ആന്റണി ഫിലിപ്പ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികൾക്ക് സുമ പേരു നൽകിയത്. 1998 ൽ ഉത്സവപ്പിറ്റേന്ന് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സുമ അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ. അതിൽ ഏറ്റവും അധികം ജനപ്രതി നേടിയ ചില ചിത്രങ്ങളാണ് കുട്ടേട്ടന്‍, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, വചനം, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈം ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങിയവ.. ഈ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രത്തെ സുമ അവതരിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

5/5 - (1 vote)
You might also like