എൺപതുകളിലെ താര വസന്തങ്ങൾ വീണ്ടും ഒത്തുകൂടി; അറുപതിലും ഇരുപത്തിന്റെ പ്രസരിപ്പിൽ താര റാണിമാർ !! | Suhasini Hassan At PS2 Trailer Launch Viral Malayalam

Suhasini Hassan At PS2 Trailer Launch Viral Malayalam : കൃഷ്ണമൂർത്തി തമിഴ് ഭാഷയിൽ എഴുതിയ ഒരു ചരിത്ര നോവലാണ് പൊന്നിൻ സെൽവൻ. ഈ തമിഴ് നോവലിനെ ആസ്പദമാക്കി മണി രത്നം ഒരു സിനിമ പുറത്തിറക്കിയിരുന്നു. ഇതിഹാസങ്ങളോട് വളരെ താല്പര്യമുള്ള ഒരു വ്യക്തിയാണ് മണി രത്നം.കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

ഈ ചിത്രം വളരെയധികം വിജയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ ചിത്രം ഇറങ്ങിയപ്പോൾ ഇതിന്റെ കഥയെ സംബന്ധിച്ചുകൊണ്ട് നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ഓഡിയോ റിലീസിന്റെ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Suhasini Hassan At PS2 Trailer Launch Viral Malayalam

ഓഡിയോ റിലീസിനായി പ്രശസ്ത താരങ്ങൾ എല്ലാവരും തന്നെ അണിനിരന്നിട്ടുണ്ട്. സുഹാസിനി, ഖുശ്ബു, ശോഭന, രേവതി എന്നിവർ ഈ വേദിയിൽ ഒത്തുചേർന്നിരിക്കുന്ന പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ കാണുന്നത്. പൊന്നിയന്‍ സെൽവൻ ഒന്നാംഭാഗത്തിൽ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ആർ. ശരത്കുമാർ , വിക്രം പ്രഭു , പ്രകാശ് രാജ് , റഹ്മാൻ , ആർ. പാർഥിബൻ, ജയറാം കാർത്തി , ജയംരവി , ഐശ്വര്യ റായ് , തൃഷ , ഐശ്വര്യ ലക്ഷ്മി , പ്രഭു ,ശോഭിത ധൂലിപാല , തുടങ്ങിയവർ. എന്നാൽ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്ന താരങ്ങൾ ആരെല്ലാമാണ് എന്ന് അറിയാനുള്ള ആകാംക്ഷയുണ്ട് പ്രേക്ഷകർക്ക്.

രണ്ടാം ഭാഗത്തിൽ അണിനിരക്കുന്ന താരങ്ങളിൽ ഇപ്പോൾ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളിലുള്ള പ്രധാന നടിമാരായ സുഹാസിനി, ഖുശ്ബു, ശോഭന, രേവതി എന്നിവർ എല്ലാം ഉണ്ടോയെന്ന് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. മലയാളത്തിലെയും തമിഴിലെയും എക്കാലത്തെയും കരുത്തരായ നായികമാരെ എടുത്തു നോക്കുകയാണെങ്കിൽ ഈ നാല് പേരെയും നമുക്ക് അവിടെ കാണാൻ സാധിക്കും. മദ്രാസ് ടാക്കീസിനും ലൈക്ക പ്രൊഡക്ഷൻസിനും കീഴിൽ മണി രത്‌നവും സുബാസ്‌കരൻ അല്ലിരാജയും ചേർന്ന്നിർമ്മിച്ച ഒരു ദൃശ്യവിരുന്നാണ് യഥാർത്ഥത്തിൽ ഈ ചിത്രം. ഈ ചിത്രം രണ്ട് ഭാഗങ്ങളായി തന്നെയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ വിചാരിച്ചിരുന്നത്.

5/5 - (1 vote)
You might also like