ജയ്‌പൂർ വിവാഹ ചടങ്ങിൽ വധുവിനേക്കാൾ തിളക്കത്തിൽ സുഹാസിനി; പ്രായം തോറ്റു പോവും സൗന്ദര്യം; ചിത്രങ്ങൾ വൈറൽ !! | Suhasini at Jaipur wedding latest viral malayalam

Suhasini at Jaipur wedding latest viral malayalam : പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ താരമാണ് സുഹാസിനി. നിരവധി മലയാള സിനിമകളിലും അഭിനയിച്ച താരം മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മനസ്സിൽ ഇടംപിടിച്ചു.1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ഒരു മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതമാരംഭിച്ച സുഹാസിനി 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തുകയും അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

മദ്രാസ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഛായാഗ്രാഹണത്തിൽ ബിരുദം നേടിയ ആദ്യ വനിത എന്ന പേരും സുഹസിനിക്ക് സ്വന്തമാണ്. താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് തെലുങ്ക് ചിത്രങ്ങളിൽ ആണ്. കൂടാതെ മലയാളം, തമിഴ്, കന്നട ഭാഷകളിലും നിരവധി വേഷങ്ങൾ ചെയ്തു.പ്രശസ്ത സിനിമ സംവിധായകൻ ആയ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്.1988-ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഏക മകൻ ആണ് നന്ദൻ. എൻ്റെ ഉപാസന, തത്തമ്മേ പൂച്ച പൂച്ച, ഉണ്ണി വന്ന ദിവസം, ആരോരുമറിയാതെ അക്ഷരങ്ങൾ, കഥ ഇതു വരെ, മാമലകൾക്കപ്പുറത്ത്, രാക്കുയിലിൻ

Suhasini at Jaipur wedding latest viral malayalam

രാഗസദസിൽ, പ്രണാമം, എഴുതാപ്പുറങ്ങൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഊഹക്കച്ചവടം ഒരു സായാഹ്നത്തിൻ്റെ സ്വപ്നം, സമൂഹം ഭാരതീയം, വാനപ്രസ്ഥം വർണചിറകുകൾ, തീർത്ഥാടനം, നമ്മൾ എന്നിവയെല്ലാം താരം അഭിനയിച്ച മലയാള സിനിമകളിൽ ചിലതാണ്. താരം ഇപ്പോൾ സിനിമ മേഖലയിൽ അത്രതന്നെ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ജയ്പൂരിൽ നിന്നുള്ള ഒരു വിവാഹ ചടങ്ങിനനിടയിൽ എടുത്ത സുഹാസിനിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ജയ്പൂർ ഫെയറി ടൈൽ വെഡിങ് എന്ന അടിക്കുറിപ്പ് ചേർത്തണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായ വേഷത്തിലാണ് സുഹാസിനി കല്യാണത്തിന് എത്തിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള മനോഹരമായ ഡിസൈനിലുള്ള ലഹങ്ക പോലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. കൂടാതെ മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രായം ഒട്ടും തന്നെ ബാധിക്കാത്ത ഒരു നടിയായി നമുക്ക് ഈ ചിത്രങ്ങളിൽ സുഹാസിനിയെ തോന്നുന്നു. ആരാധകർ അറിയിച്ചിരിക്കുന്ന കമന്റുകൾ എല്ലാം സുഹാസിനിയുടെ സൗന്ദര്യത്തെ പുകഴ്ത്തി പറയുന്നവയാണ്.

Rate this post
You might also like