വേണ്ട വേണ്ടാന്ന് വിചാരിക്കുമ്പോ ചോദിച്ച് മേടിച്ചോളും; എന്റെ പൊന്നോ ഇജ്ജാതി സുഹാന ബഷീർ ഓൺ പവർ !! | Suhana Basheer & Basheer Bashi fun video latest malayalam

എറണാംകുളം : ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് ബഷീറിനെ മലയാളികൾ കൂടുതൽ അറിഞ്ഞത്. അതേ സമയം യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ ഓരോ ദിവസവും പങ്കുവെക്കാന്‍ ബഷീര്‍ ശ്രമിക്കാറുണ്ട്. സുഹാന എന്ന സോനു ബഷീര്‍ ബഷി ഒന്നുമല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം ജീവിത പങ്കാളിയായി എത്തിയതായിരുന്നു. സുഹാന ബഷീറിനൊപ്പം ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. അന്ന് പ്രണയത്തിലായ ഇവർ വിവാഹം കഴിച്ച് ഒരുമിച്ച്

ജീവിക്കുകയായിരുന്നു. വിവാഹത്തോടെ ആണ് സോനു മതം മാറി സുഹാന എന്ന പേര് സ്വീകരിക്കുന്നത്. പിന്നീട് നല്ലൊരു കുടുംബിനിയായി ബഷീറിനൊപ്പം ജീവിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുഹാന പങ്കുവെച്ച പുത്തൻ റീൽ വീഡിയോ ആണ്. ബേസിൽ ജോസഫ് നായകനായ ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ രംഗമാണ് ബഷീർ ബാഷിയും സുഹാനയും അവതരിപ്പിച്ചത്. രാജേഷ് എന്ന കഥാപാത്രത്തെ ഇടിക്കുന്ന രംഗം വളരെ മനോഹരമായാണ് ഇരുവരും അഭിനയിച്ചിട്ടുള്ളത്.

Suhana Basheer & Basheer Bashi fun video latest malayalam

രാജേഷിനെ അടിക്കാൻ ആയോ എന്ന് ചോദിച്ച് അടി മുഴുവൻ വാങ്ങി കിളി പോയി എണീച്ച് നിൽക്കുന്ന ബഷീറിനെ വിഡിയോയിൽ കാണാം. രസകരമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആളുകളാണ് എത്തിയിട്ടുള്ളത്. ഈശ്വരാ മൂർഖനെ ആണല്ലോ ചവിട്ടിയത്, ലെ സുഹാനിത്ത വേണ്ട എന്ന് വിചാരിക്കുമ്പോൾ ചോദിച്ചു മേടിച്ചോളും, എന്റെ പൊന്നോ ഇജ്ജാതി സോനു ഓൺ പവർ എന്നിങ്ങനെയാണ് കമന്റുകൾ. ആരാധകര്‍ പോലും കമന്റിടുന്നത് സുഹാനയെ

പോലൊരു സ്ത്രീ ശരിക്കും അത്ഭുതമാണെന്നാണ്. ഈ ലോകത്ത് ബഷീറിനെ ഇത്രയധികം മനസിലാക്കിയ വേറെ ആരെങ്കിലും ഉണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ് കൂടാതെ അതിന് സുഹാനയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സുഹാനക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് അതിലൂടെ നിരന്തരം ആരാധകർക്കായ് വീഡിയോസിലൂടെ എത്തുന്നത് കാണാം. Story highlight : Suhana Basheer & Basheer Bashi fun video latest malayalam

Rate this post
You might also like