“ഇതെന്തൊരു മനുഷ്യനാണ്….” സുരേഷ് ഗോപിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സുധീർ..!! | Sudheer talks about Suresh Gopi
Sudheer talks about Suresh Gopi : “ചിലർ അങ്ങനെയാണ്… മനസ്സറിഞ്ഞ് നമ്മളെ സഹായിക്കും.. അവർ തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ല അത്… എന്തിന്, ഒരു നന്ദിവാക്ക് പോലും കേൾക്കണമെന്ന ആഗ്രഹം അവർക്കുണ്ടാകില്ല.” മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ സുധീറിന്റെ വാക്കുകളാണ് ഇത്. വില്ലൻ വേഷങ്ങളിലുൾപ്പെടെ തിളങ്ങിയ താരം കുറച്ച് നാളുകൾ അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ആക്കാലത്തെ ഒരനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ നടൻ സുധീർ. “ആശുപത്രിയിൽ കിടക്കുമ്പോൾ
ഒത്തിരിയാളുകൾ വന്ന് കാണാറുണ്ട്. എനിക്ക് എന്ത് സഹായവും ചെയ്തുകൊടുക്ക ണമെന്നും എന്തിനും കൂടെയുണ്ടാകണമെന്നും സാമ്പത്തികമൊന്നും ചോദി ക്കുകയേ വേണ്ട എന്നും എന്തുണ്ടെങ്കിലും തന്നോട് ചോദിച്ചാൽ മതിയെന്നും ആശുപത്രിയിൽ പറഞ്ഞുവെച്ച ഒരു നടനുണ്ട്. പേര് സുരേഷ് ഗോപി”. പ്രേക്ഷക രുടെ പ്രിയതാരം സുരേഷ് ഗോപിയെ ക്കുറിച്ചാണ് സുധീർ മനസ് തുറന്നത്. “സുരേഷേട്ടന്റെ നമ്പർ പോലും അന്ന് എന്റെ കൈവശം ഇല്ല. മൂന്ന് സിനിമകൾ അദ്ദേഹത്തോടൊപ്പം

ചെയ്തുള്ള വെറുമൊരു പരിചയം മാത്രം. ഫോണിൽ കൂടി പോലും സംസാരിച്ചിട്ടേയില്ല. അങ്ങനെ യുള്ള എനിക്ക് സുരേഷേട്ടൻ എന്ത് സഹായവും ചെയ്യാൻ റെഡി ആയി എന്ന് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.” തന്റെ രോഗം എങ്ങനെയാണ് നടൻ സുരേഷ് ഗോപി അറിഞ്ഞതെന്ന് മനസിലായതേ ഇല്ലെന്നും അമ്മയുടെ മീറ്റിംഗിൽ വെച്ച് കണ്ടപ്പോൾ നന്ദി പറയാൻ ചെന്നിരുന്നു എന്നും സുധീർ പറയുന്നു. നന്ദിവാക്കുകളുമായി അടുത്തേക്ക് ചെന്ന തന്നെ അദ്ദേഹം മൈൻഡ്
ചെയ്തില്ലെന്നാണ് സുധീർ പറയുന്നത്. എന്തൊരു മനുഷ്യനാണ് ഇതെന്ന് പിടികിട്ടു ന്നില്ലെന്നും സത്യത്തിൽ ഇദ്ദേഹം നമുക്കൊക്കെ ഒരു അത്ഭുതം തന്നെയാണെന്നും താരം കൂട്ടിച്ചേർക്കുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന നടൻ സുധീർ ഒരിക്കൽ ഭാര്യക്കൊപ്പം ചെയ്ത ബോൾഡ് ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. സിനിമയ്ക്കൊപ്പം ടെലിവിഷനിലും തിളങ്ങുന്ന സുധീറിന് ലഭിച്ചതൊക്കെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.
