സുദർശനയുടെ ഇമ്മിണി വലിയ ഓണ വിശേഷങ്ങൾ പങ്കുവച്ച് പ്രിയതാരം സൗഭാഗ്യ വെങ്കിടേഷ്!! | Sudarshana’s Kunjonam Celebration by Sowbhagya Venkitesh

Sudarshana’s Kunjonam Celebration by Sowbhagya Venkitesh : പ്രേക്ഷകർ എന്നും ഹൃദയത്തോട് ചേർക്കുന്ന താരകുടുംബമാണ് സൗഭാഗ്യയുടെത്. സൗഭാഗ്യയെയും അമ്മ താരാകല്യാണിനെയും മകൾ സുദർശനയെയും അർജുൻ സോമശേഖരനെയും അറിയാത്ത മലയാളികൾ ഇല്ല. പുതിയ വിശേഷങ്ങളുമായി എല്ലായ്‌പ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് സൗഭാഗ്യയും കുടുംബവും. താരം പങ്കുവയ്ക്കുന്ന എല്ലാ വീഡിയോകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. മകൾ സുദർശനയെ ഏറെ സ്നേഹത്തോടെ എല്ലാവരും കൊച്ചു ബേബി എന്നാണ് വിളിക്കുന്നത്.

കൊച്ചു ബേബിയുടെ വിശേഷങ്ങളാണ് സൗഭാഗ്യ കഴിഞ്ഞ കുറേ ദിവസങ്ങളായി തന്റെ യൂട്യൂബ് ചാനലിൽ വീഡിയോയായി പോസ്റ്റ് ചെയ്യുന്നത്. എല്ലാ വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കൊച്ചു ബേബിയുടെ പല്ലു കൊഴുക്കട്ട വീഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു ചടങ്ങ് പല ആളുകളും അറിയുന്നത്. പലർക്കും അറിയാത്ത പുതിയൊരു വിശേഷം ആയിരുന്നു താരം ഇതിലൂടെ പങ്കുവെച്ചിരുന്നത്.

baby sudharshana
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിങ്ങം 1 നോടനുബന്ധിച്ച് സുദർശന സ്വർണം വാങ്ങാൻ പോകുന്ന സൗഭാഗ്യയുടെ വീഡിയോയും നമ്മൾ കണ്ടിരുന്നു. ഇപ്പോഴിതാ മറ്റു ദൃശ്യങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. കൊച്ചു ബേബിയുടെ ഓണാഘോഷം നടത്തുന്ന സൗഭാഗ്യയാണ് വീഡിയോയിൽ ഉള്ളത്. സുദർശനയുടെ കുഞ്ഞോണം എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കുഞ്ഞു സുദർശനയെ വളരെ സുന്ദരിയാക്കി ഒരുക്കി
സുദർശന ഇഷ്ടപ്പെടുന്ന കുഞ്ഞുകുഞ്ഞു സാധനങ്ങൾ വച്ച് ഓണം ഒരുക്കുന്ന അമ്മ സൗഭാഗ്യയെ വീഡിയോയിൽ കാണാം.

സുദർശനയെ കുഞ്ഞുടുപ്പ് അണിയിച്ച് വിളക്കുകൊളുത്തി, മടിയിൽ വെച്ചുകൊണ്ട് ചെറിയൊരു ഓണപ്പൂക്കളം ഒരുക്കുന്നു. അതിനുശേഷം സുദർശനക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ മാത്രം ഒരുക്കി ചെറിയൊരു സദ്യയും. പിന്നീട് മനോഹരമായ ഒരു ഊഞ്ഞാൽ ഒരുക്കി സുദർശനയെ അതിൽ ആടിക്കുന്നു.. വളരെ സന്തോഷത്തിലാണ് സുദർശനയും നിമിഷ നേരങ്ങൾ കൊണ്ടാണ് ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്

You might also like