ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു; ആഗ്രഹം സഫലീകരിക്കാൻ ആകാതെ സുബി സുരേഷ് യാത്രയായി !! | Subi Suresh Last Wish Comes True A Tribute To Subi Suresh Video latest Viral Malayalam
എറണാംകുളം : തന്റെ തനത് രീതിയിലുള്ള സംസാര ശൈലിയിലൂടെയും അവതരണത്തിലൂടെയും ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ കലാകാരിയായിരുന്നല്ലോ സുബി സുരേഷ്. സ്റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും കാണികളെ രസിപ്പിച്ചിരുന്ന താരത്തിന്റെ അകാല വിയോഗം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ സങ്കടത്തിലാഴ്‌ത്തിയ ഒന്നായിരുന്നു.കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിൽ ആയിരിക്കെയാണ് താരം മരണപ്പെടുന്നത്. അവതരണത്തിനും അഭിനയത്തിനും അപ്പുറം യൂട്യൂബ് വ്ലോഗർ കൂടിയായ താരം തന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.
മാത്രമല്ല വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വലിയൊരു ആരാധക വൃത്തത്തെ തന്നെ സൃഷ്ടിക്കാൻ സുബി സുരേഷിന് സാധിച്ചിരുന്നു. സുബി സുരേഷിന്റെ നടക്കാതെ പോയ ഒരു ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടും അവരുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ടും സഹോദരൻ എബി സുരേഷ് പങ്കുവെച്ച വീഡിയോയാണ് ഏറെ പ്രേക്ഷകർക്കിടയിൽ ഒരു വിങ്ങലായി മാറിയിരിക്കുന്നത്.

ഏറെ ആഗ്രഹിച്ചാണ് അവൾ യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നും രോഗം കാരണം ആശുപത്രിയിൽ ആയിരിക്കെ പോലും ആദ്യമേ റെക്കോർഡ് ചെയ്തു വെച്ച യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ തന്നോട് നിർദ്ദേശിക്കാറുണ്ടായിരുന്നു എന്നും എബി സുരേഷ് ഓർത്തെടുക്കുന്നുണ്ട്. അതിനാൽ തന്നെ ചേച്ചിയുടെ ഒരു സ്വപ്നമായ ഈയൊരു യൂട്യൂബ് അക്കൗണ്ട് തങ്ങൾ കളയാൻ പോകുന്നില്ല, എന്തെങ്കിലും നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുമെന്നും എബി സുരേഷ് പറയുന്നുണ്ട്.
രോഗാവസ്ഥയിൽ ആയിരിക്കെയും അല്ലാതെയും പലരും തങ്ങളെ സഹായിച്ചിരുന്നു. സുരേഷ് ഗോപി, ടിനി ടോം ഉൾപ്പെടെയുള്ള താരങ്ങളുടെ സഹായവും ആരാധകരുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും ഉണ്ടായിരുന്നുവെന്നും എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദിയുണ്ടെന്നും എബി പറയുന്നുണ്ട്. മാത്രമല്ല സുബി സുരേഷ് മരിക്കുന്നതിനു മുമ്പ് റെക്കോർഡ് ചെയ്തു വെച്ച വീഡിയോകൾ വൈകാതെ തന്നെ അപ്‌ലോഡ് ചെയ്യുമെന്നും സഹോദരൻ അറിയിക്കുന്നുണ്ട്. Story highlight : Subi Suresh Last Wish Comes True A Tribute To Subi Suresh Video latest Viral Malayalam