പ്രണയിച്ച പെണ്ണിനെ അവസാനമായി കാണുവാൻ എത്തി രാഹുൽ; പ്രിയപ്പെട്ടവന്റെ വൈകാരിക വാക്കുകൾ !! | Subi Suresh fiance Rahul words latest news viral malayalam

എറണാംകുളം : പ്രമുഖ നടിയും അവതാരകയുമായ സുബി സുരേഷ് അ ന്തരിച്ചു. 41 വയസായിരുന്നു. താരത്തിന്റെ മരണം കരൾ രോ ഗത്തെ തുടർന്നാണ്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മര ണപ്പെടുക യായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെ എത്തി സുബി കേരളത്തില്‍ പരിചിതമായ ഒരു മുഖമായി മാറി.

പിന്നീട് നിരവധി സിനിമകളില്‍ തന്റെ അഭിനയ മികവ് കാഴ്ച്ച വെച്ചു. രാജസേനന്‍ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെ ആണ് സിനിമ മേഘലയിൽ എത്തിയത്.മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സജീവമല്ലാത്ത ഒരു കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമായി മാറിയ താരമാണ് സുബി. ഈ അടുത്ത കാലത്തായി യൂട്യൂബില്‍ അടക്കം സജീവ സാന്നിധ്യം ആയിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എ ന്നാണ് അടുപ്പമുള്ളവര്‍ ഇപ്പോൾ പറയുന്നത്.

Subi Suresh fiance Rahul words latest news viral malayalam

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയൽ ആയിരുന്നു താരത്തിന്റെ അന്ത്യം. ടെലിവിഷന്‍, സ്റ്റേജ്, ഹാസ്യ പരിപാടികളിലൂടെ വളരെ ശ്രദ്ധേയായിരുന്നു സുബി സുരേഷ്‌. കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിന് ഇടെയാണ് സുബിയുടെ മരണം സംഭവിച്ചത്. ഹാപ്പി ഹസ്ബൻഡ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കരലഹള, ഡ്രാമ, ഗൃഹനാഥന്‍ എന്ന് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ‘കുട്ടിപ്പട്ടാളം’ എന്ന ഷോയിൽ അവതരണത്തിൽ താരം തിളങ്ങി.

ഇപ്പോഴിതാ സുബിയുടെ അവസാന യാത്രയിൽ സുബിയെ കാണാൻ എത്തിയിരിക്കുകയാണ് സുബിയുടെ പ്രതിശ്രുത വരൻ. ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്നായിരുന്നു അന്ന് ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പറഞ്ഞത്. എന്നാൽ ആ മുഹൂർത്തത്തിന്റെ ഭാഗമാകാൻ സുബിയിന്നില്ല. പ്രതിശ്രുത വരൻ രാഹുൽ സുബിയെ കാണാൻ എത്തിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.സുബിയെ വിവാഹം കഴിക്കാനിരുന്ന രാഹുലിന്റെ പ്രതികരണം വൈറലായി മാറുകയാണ് ഇപ്പോൾ. Story highlight : Subi Suresh fiance Rahul words latest news viral malayalam

5/5 - (1 vote)
You might also like