സംസ്ഥാനത്തെ മികച്ച എൻസിസി കേഡറ്റ്; ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അനുമോദനം ലഭിച്ച താരം !! | Subi Suresh Childhood photo goes viral latest malayalam

Subi Suresh Childhood photo goes viral latest malayalam : മലയാള ടെലിവിഷൻ – സിനിമ പ്രേക്ഷകർക്ക് കഴിഞ്ഞ ദിവസം കടുത്ത വേദന നൽകിയ ഒരു വാർത്തയായിരുന്നു, സുബി സുരേഷിന്റെ വിയോഗം. 41 വയസ്സുകാരിയായ സുബി, കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുകയും, പിന്നാലെ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു. വ്യക്തിജീവിതത്തിൽ ഏറെ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് പൊതു ഇടങ്ങളിൽ എപ്പോഴും ചിരിച്ച മുഖവുമായി മാത്രമാണ് സുബി പ്രത്യക്ഷപ്പെടാറുള്ളത്.

ഒരിക്കൽ, തന്റെ സ്കൂൾ പഠനകാലത്തെ ഒരു ചിത്രം സുബി പങ്കുവെച്ചത് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. പഠനകാലത്ത്, എൻസിസി കേഡർ ആയിരുന്ന സുബി, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ മികച്ച കേഡറ്റിനുള്ള ട്രോഫി കരസ്ഥമാക്കിയപ്പോൾ, പത്രത്തിൽ വന്ന തന്റെ ചിത്രം ഉൾപ്പെടെയുള്ള വാർത്തയുടെ കട്ടിംഗ് ആണ് ഒരിക്കൽ സുബി തന്റെ ഫേസ്ബുക്ക് ഹാൻഡിൽ പങ്കുവെച്ചത്.

Subi Suresh Childhood photo goes viral latest malayalam

തന്റെ സ്കൂൾ പഠനകാലത്ത്, പഠനത്തിലും മറ്റു സ്കൂൾ അധിഷ്ഠിത പ്രവർത്തനങ്ങളിലും ആക്ടീവ് ആയിരുന്ന സുബി, പിന്നീട് കലാ ലോകത്തേക്ക് കടന്നുവരികയായിരുന്നു. ചെറിയ കാലം കൊണ്ട് തന്നെ, പ്രേക്ഷകർക്കിടയിൽ സുധി ശ്രദ്ധിക്കപ്പെട്ടു. നിരവധി വിദേശ രാജ്യങ്ങളിൽ അനവധി ലൈവ് സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ള സുബി സുരേഷ്, ‘സിനിമാല’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയത്.

തന്റെ ചെറിയ സിനിമ കരിയറിൽ, ഇരുപതിലധികം സിനിമകൾ ചെയ്യാനും സുബിക്ക് സാധിച്ചു. കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി ആർട്ടിസ്റ്റ് ആയി കരിയർ ആരംഭിച്ച സുബി, പിന്നീട് ടെലിവിഷൻ ഷോകളിലൂടെയും, ടെലിവിഷൻ അവതാരികയായും മറ്റും എല്ലാം നിറഞ്ഞു നിൽക്കുകയായിരുന്നു. തന്റെ ശബ്ദം തന്നെയായിരുന്നു സുബിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ, സുബി ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും, അവരുടെ ഓർമ്മകളും, ശബ്ദവും, അവർ ചെയ്തു വെച്ച കലാസൃഷ്ടികളും മലയാളികളുടെ ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല.

Subi Suresh Childhood photo goes viral latest malayalam
Rate this post
You might also like