സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യം ശ്രദ്ധിച്ചാൽ മതി! 😳 സ്ട്രോക്ക് വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ.! 😍👌

തലച്ചോറിനുള്ളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച ബ്ലോക്ക് ആകുകയും രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനും ആണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീകോശങ്ങൾക്ക് അഥവാ ന്യൂറോൺസിന് തകരാർ വരുന്നു. അവ നശിച്ചു പോകാൻ ചാൻസ് ഉണ്ട്. അങ്ങനെ നശിച്ചുപോകുന്ന ന്യൂറോൺസ് നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്തെയാണോ നിയന്ത്രിക്കുന്നത് ആ ഭാഗത്തിന്റെ

പ്രവർത്തനം നിലച്ചുപോകുന്നതിന് ഇടയാക്കും. കൈകളെയും കാലുകളെയും നിയന്ത്രിക്കുന്ന ന്യൂറോണുകൾ ആണ് തകരാറിലാകുന്നത് എങ്കിൽ പരാലിസിസ് ആയിരിക്കും ഫലം. കാഴ്ചയുടെയും സംസാരശേഷിയുടെയും ന്യൂറോണുകൾ ആണ് ബാധിക്കുന്നത് എങ്കിൽ ഇവ രണ്ടിൽ ഏതെങ്കിലും പൂർണ്ണമായും ഇല്ലാതായി പോകും. മാത്രമല്ല ഈ രക്തക്കുഴലുകളിൽ വലിയ കുഴലുകൾ ആണ് പൊട്ടുകയോ അടയുകയോ ചെയ്യുന്നതെങ്കിൽ മരണംവരെ സംഭവിക്കാം.

വളരെ അപകടകാരിയായ ഒരു രോഗമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്കിന് തടയാനും കൃത്യമായ ചികിത്സ നൽകാനും രോഗിയുമായി ബന്ധപ്പെട്ടവരുടെ സഹകരണം വളരെ അത്യാവശ്യമാണ്. ഡോക്ടർമാർ നൽകുന്ന ചികിത്സ കൊണ്ട് മാത്രം കാര്യമില്ല. രോഗവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളുടെ പൂർണ്ണമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ രോഗിയെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയുള്ളൂ. സ്ട്രോക്ക് വളരെ അപകടകാരിയായ

ഒരു അസുഖമാണ്. ലോകത്ത് ജനങ്ങൾ മരിക്കുന്നതിനെ രണ്ടാമത്തെ കാരണം സ്ട്രോക്ക് ആണ്. ആദ്യത്തെ കാരണം ഹാർട്ടറ്റാക്ക് ആണ്. ഹാർട്ടറ്റാക്ക് മൂലമുണ്ടാകുന്ന മരണം വിദേശരാജ്യങ്ങളിൽ കൂടുതലാണ്. അതിൻറെ തൊട്ടു പുറകിൽ ഉണ്ട് സ്ട്രോക്ക് കൊണ്ടുള്ള മരണങ്ങൾ. സ്ട്രോക്കിനെ കുറിച്ച് കൂടുതൽ അറിയാനും ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാനും ഈ വീഡിയോ മുഴുവനായും കാണുക. Video credit: Arogyam

Rate this post
You might also like