വെറും 15 മിനുട്ടിൽ ആവിയിൽ വേവിച്ച് എടുക്കുന്ന കിടിലൻ സ്നാക്ക്.. പഞ്ഞി പോലെ സോഫ്റ്റായ പലഹാരം.!! | Steamed Snack Recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു സൂപ്പർ നാലുമണി പലഹാരമാണ്. അതിനായി ആദ്യം ബൗളിലേക്ക് തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ക്യാരറ്റ് നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. അടുത്തതായി മറ്റൊരു ബൗളിൽ കുറച്ച് ഉണക്കമുന്തിരിയും കശുവണ്ടി പരിപ്പും ചെറുതായി അരിഞ്ഞത് എടുക്കുക. എന്നിട്ട് ഇതിലേക്ക് 1/2 tbsp മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തുവെക്കുക.

ഇനി മറ്റൊരു ബൗളിലേക്ക് 1/2 കപ്പ് തൈര്, 1/ കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് അതിലേക്ക് 1/3 കപ്പ് ഓയിൽ ചേർത്ത് നല്ലത്പോലെ യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 3/4 കപ്പ് മൈദ, 1 tsp ബേക്കിംഗ് പൗഡർ എന്നിവ അരിച്ച് ചേർക്കുക. എന്നിട്ട് ഇതിലേക്ക് 1 നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.

snack
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കുറച്ചു കട്ടി കുറക്കാനായിട്ട് ഇതിലേക്ക് 5 tbsp പാൽ ചേർത്തിളക്കുക. അടുത്തതായി ഇതിലേക്ക് നേരത്തെ ഗ്രേറ്റ് ചെയ്തെടുത്ത ക്യാരറ്റ് ചേർത്ത് പകുതുക്കെ മിക്സ് ചെയ്തു കൊടുക്കാം. ഇനി ഇതിലേക്ക് ചേർക്കേണ്ടത് നേരത്തെ എടുത്തുവെച്ച ഉണക്കമുന്തിരി – കശുവണ്ടി മിക്സ് ആണ്. 1 ഏലക്കായ ചതച്ചതുംകൂടി ചേർത്ത് ഒന്നുകൂടി മടക്കി മടക്കി മിക്സ് ചെയ്യാം. അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്.

ഇത് ഇനി വേവിച്ചെടുക്കുവാൻ വേണ്ടി ചായ കപ്പിൽ അൽപം ബട്ടർ അല്ലെങ്കിൽ ഓയിൽ പുരട്ടിയെടുക്കുക. എന്നിട്ട് ഇതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. ഇനി ഒരു ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിൽ ഇഡലി തട്ട് വെച്ച് അതിലേക്ക് മാവ് ഒഴിച്ച കപ്പ് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. Video credit: Mums Daily

You might also like