ശ്രീവിദ്യ മുല്ലച്ചേരിയുടെ കല്യാണ ലുക്ക് കണ്ടോ?! വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായി ശ്രീവിദ്യ മുല്ലശ്ശേരി.!! | Sreevidya Mullachery Wedding Look Viral Entertainment News Malayalam

Sreevidya Mullachery Wedding Look Viral Entertainment News Malayalam

Sreevidya Mullachery Wedding Look Viral Entertainment News Malayalam : മലയാളി പ്രേക്ഷകർ വളരെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്. ഈ കോമഡി ഷോയിലൂടെ നിരവധി താരങ്ങൾ പ്രേക്ഷകർക്കും സുപരിചിതരായി മാറിയിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഒരു താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. കാസർഗോഡ് സ്വദേശിയായ താരം ഇതിനോടൊപ്പം തന്നെ ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ പത്തോളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ടെലിവിഷൻ ഷോകളിലും സിനിമകളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ശ്രീവിദ്യ.

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ശ്രീവിദ്യ്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ചാനലിലൂടെയും തന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. ശ്രീവിദ്യ നല്ലൊരു അഭിനയത്രി മാത്രമല്ല മോഡലും സിംഗറും കൂടിയാണ്. ശ്രീവിദ്യ ആലപിച്ച ഒരു റാപ്പ് സോങ് ഇതിനോടകം തന്നെ യൂട്യൂബിൽ 10 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കുറച്ചുനാൾ മുമ്പാണ് താരത്തിന്റെ വിവാഹ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Sreevidya Mullachery Wedding Look Viral Entertainment News Malayalam

യുവ സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് താരത്തിന്റെ പ്രതിശ്രുത വരൻ. ഇപ്പോഴിതാ താരം യൂട്യൂബിലൂടെ പങ്കുവെച്ച് മറ്റൊരു വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ജോസ്കോയുടെ പുതിയ പരസ്യത്തിന്റെ ചിത്രീകരണത്തിന്റെ വിശേഷങ്ങളാണ് ഇവ. പ്രേക്ഷകർക്ക് സുപരിചിതയായ ആര്യ ബഡായിയും ശ്രീവിദ്യയും ചേർന്നാണ് പുതിയ പരസ്യത്തിൽ അഭിനയിക്കുന്നത്. ഓരോ ദിവസവും എത്രമാത്രം തിരക്കേറിയ ഷെഡ്യൂൾ ആണ് തനിക്ക് എന്ന് കൂടിയാണ് ശ്രീവിദ്യ ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്. ഷൂട്ടിങ്ങിനു വേണ്ടി റെഡിയാകുന്നതും,

തിരക്കേറിയ ഷെഡ്യൂൾ കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാം വീഡിയോയിൽ വളരെ വ്യക്തമായി തന്നെ താരം പറയുന്നു. എന്നാൽ ഈ വീഡിയോയിൽ ഏറ്റവും ഹൈലൈറ്റ് ആയി താരം പറയുന്നത് തന്റെ വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ടിനെ കുറിച്ചാണ്. റോസ് നിറത്തിലുള്ള സാരി അണിഞ്ഞ് ആഭരണങ്ങൾ എല്ലാം അണിഞ്ഞ് അതീവ സുന്ദരിയായി ശ്രീവിദ്യ മുല്ലശ്ശേരി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു. ഇതാണ് എന്റെ വെഡിങ് ലുക്ക്, നിങ്ങൾ എങ്ങനെയുണ്ട് എന്ന് കണ്ടു പറയണം എന്നാണ് താരം വീഡിയോ തുടങ്ങുമ്പോൾ തന്നെ പറയുന്നത്. ഏതായാലും വിവാഹ വസ്ത്രത്തിൽ ഉള്ള ശ്രീവിദ്യയുടെ പുതിയ ലുക്ക് പ്രേക്ഷകർ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു.

5/5 - (1 vote)
You might also like