ആൾക്കാർ നിന്നോട് ചോദിക്കും; മാനനഷ്ടത്തിന് കേസ് കൊടുക്കും ഞാൻ; ശ്രീവിദ്യക്ക് കിട്ടിയത് എട്ടിന്റെ പണി !! | Sreevidhya Mullacheri Valentines day surprise gift latest malayalam

കൊച്ചി : സിനിമകളിലൂടേയും മിനി സ്ക്രീനുകളിലൂടേയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത് സംവിധായകൻ രാഹുൽ രാമചന്ദ്രനാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വിഡിയോ ആണ്. പ്രണയ ദിനത്തിൽ തന്റെ പാതിയോടൊപ്പമുള്ള വീഡിയോ ആണ് താരം ഇപ്പോൾ ചാനലിൽ പങ്കുവെച്ചത്. ‘നന്ദുവിന് വാലൻ ഡേ ഗിഫ്റ്റ്
കൊടുക്കാൻ പോയ എനിക്ക് കിട്ടിയ പണി’ എന്നാണ് ശ്രീവിദ്യ തന്റെ വിഡിയോയ്ക്ക് തമ്പ്നയിൽ നൽകിയിരിക്കുന്നത്. ടാറ്റു റീടച്ച് ചെയ്യാൻ പോകുന്നതാണ് വിഡിയോയിൽ കാണുന്നത്. പാലരി വട്ടം ടാറ്റു സ്റ്റോറിൽ നിന്നാണ് ഇവർ എത്തിയത്. തുടർന്ന് താരം ശ്രീവിദ്യക്കും സർപ്രൈസ് ആയി ഒരു ടാറ്റു അടിക്കാൻ പ്ലാൻ ചെയ്യുകയായിരുന്നു. ഒരു പൂവാണ് ശ്രീവിദ്യ മുല്ലശ്ശേരി ടാറ്റു ചെയ്തത്. വളരെ രസകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരം യൂട്യൂബിൽ പങ്കുവെച്ച

വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്നേഹം അതുപോലെ തുടർന്നു പോകട്ടെ എന്ന് ആരാധകൻ കമന്റ് നൽകി. താരം പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മുൻപ് താരം രാഹുലിന്റെ തോളിൽ ഏറ്റി കൊണ്ടു പോകുന്ന വീഡിയോ പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. വീഡിയോ പങ്കുവെച്ച ശ്രീവിദ്യ ഇങ്ങനെ കുറിച്ചു ‘ ഹാപ്പി വളെന്റീൻസ് ഡേ നന്ദു ഐ മിസ്സ് യൂ
മോർ ടുഡേ’ നിരവധി ആരാധകർ ആണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ശ്രീവിദ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുലും മനോഹരമായ കുറിപ്പ് മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വരനെ പരിചയപ്പെടുത്തി താരം തന്റെ യുട്യൂബ് ചാനലിൽ ഒരു വീഡിയോയും ശ്രീവിദ്യ മുൻപ് യുട്യൂബിൽ പങ്കുവെച്ചിരുന്നു. Story highlight : Sreevidhya Mullacheri Valentines day surprise gift latest malayalam