ശ്രീനിയ്ക്ക് ഹെയർ മസാജ് ചെയ്ത് പേളി 😍😍 മമ്മയുടെ മസാജ് കണ്ടു കള്ളച്ചിരിയോടെ ഡാഡയുടെ മടിയിൽ നീലുമ്മ…! 😍🤣 [വീഡിയോ]

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒന്നായി മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും വിവാഹവും കുഞ്ഞു പിറന്നതും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. നില എന്നാണ് പേളിഷ് തങ്ങളുടെ കുഞ്ഞിനു നൽകിയിരിക്കുന്ന പേര്.

ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രീനിഷിനെക്കാളും പേളിയെക്കാളും ആരാധകരാണ് നില ബേബിക്ക്. മൂവരും ഒരുമിച്ചുള്ള വീഡിയോ റീലുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഫാമിലി വീഡിയോയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ഇൻസ്റ്റ പേജിലാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫാമിലി ബോണ്ടിങ്ങ് വളരെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങൾക്കിടയിലെ ബോണ്ടിങ്ങിന്

vilvah hair oil nu വലിയ പങ്കുണ്ടെന്ന് കുറിച്ചു കൊണ്ടാണ് താരം ക്യൂട്ട് ഫാമിലി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 37 സെക്കന്റ് മാത്രമുള്ള വീഡിയോയിൽ പേളിയും ശ്രീനിഷും നില മോളും ഒരുമിച്ചാണ് എത്തിയിരിക്കുന്നത്. vilvah hair oil ഉപയോഗിച്ച് ശ്രീനിയുടെ തലയിൽ പേളി മസാജ് ചെയ്യുന്നതും ഇടയ്ക്കുവെച്ച് നിലുമ്മയുടെ കരച്ചിൽ കേട്ട് കുഞ്ഞിനെ എടുക്കാൻ ഓടുന്നതും തിരികെ കുഞ്ഞുമായി വന്ന് കുഞ്ഞിനെ ശ്രീനീഷിന്റെ മടിയിൽ ഇരുത്തി

മസാജിങ് തുടരുന്നതുമാണ് വീഡിയോയിൽ .മമ്മ ഡാഡയുടെ തലയിൽ മസാജ് ചെയ്യുന്നത് കണ്ണാടിയിലൂടെ കണ്ടു ചിരിക്കുന്ന നില ബേബിയേയും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് പേളിഷിന്റെ പുതിയ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആയിരിക്കുന്നത്. ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും പുതിയ വീഡിയോ റീലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

Rate this post
You might also like