“പടച്ചോനെ ഇങ്ങൾ കാത്തോളീ” തീയേറ്ററുകൾ പിടിച്ചടക്കാൻ പുതിയ ചിത്രവുമായി ശ്രീനാഥ്‌ ഭാസി.!! | Sreenath Bhasi Latest Movie Padachone Ingalu Katholee

Sreenath Bhasi Latest Movie Padachone Ingalu Katholee Malayalam : മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ യുവ നടൻമാരിൽ ഒരാളാണല്ലോ ശ്രീനാഥ് ഭാസി. സഹ നടൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലുമായിരുന്നു കരിയറിന്റെ തുടക്ക കാലത്ത് തിളങ്ങിയിരുന്നത് എങ്കിലും പിന്നീട് നായക വേഷവും തനിക്ക് ചേരുമെന്ന് താരം തെളിയിക്കുകയായിരുന്നു. മാത്രമല്ല വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരുടെ പ്രിയ താരമായി മാറാനും ഭാസിക്ക് സാധിച്ചിരുന്നു.

ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം “പടച്ചോനെ ഇങ്ങൾ കാത്തോളീൻ” തിയേറ്ററുകളിലേക്ക് ഇറങ്ങാനിരിക്കുകയാണ് ഇപ്പോൾ. അഭിലാഷ് എസ് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ചട്ടമ്പി” എന്ന സിനിമയ്ക്ക് ശേഷമാണ് ബിജിത്ത് ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഈയൊരു ചിത്രം തിയറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവർ നായികമാരായിയെത്തുന്ന ഈ ഒരു ചിത്രം കോമഡി എന്റർടൈൻമെന്റ് ജേർണറിലാണ് പുറത്തിറങ്ങുന്നത്.

Padachone Ingalu Katholee
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സംഗീതത്തിനും നർമ്മത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഒരു ചിത്രം കുടുംബ പ്രേക്ഷകരെ തന്നെയാണ് ലക്ഷ്യമിടുന്നത്. ഭാസിക്കും ഗ്രേസ് ആന്റണിക്കും പുറമേ മാമുക്കോയ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ജോണി ആന്റണി, അലൻസിയർ എന്നിവരും വ്യത്യസ്തമായ കഥാപാത്രങ്ങളിലായി ഈ ഒരു സിനിമയിൽ ഒന്നിക്കുന്നുണ്ട്. ജയസൂര്യ നായകനായി എത്തിയ “വെള്ളം” ഉൾപ്പെടെയുള്ള ചിത്രങ്ങൾ

നിർമ്മിച്ച് ശ്രദ്ധ നേടിയ ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ കമ്പനിയാണ് ഈയൊരു ചിത്രത്തിന്റെയും നിർമാതാക്കൾ. പ്രദീപ് കുമാറിന്റെ തിരക്കഥയിലും ഷാൻ റഹ്മാന്റെ സംഗീതത്തിലും ഒരുങ്ങുന്ന ഈ ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ തന്നെ ഏറെ ആവേശ പൂർവ്വമാണ് സിനിമാ പ്രേമികൾ ഈ ഒരു ചിത്രത്തിനായി കാത്തിരിക്കുന്നത്.

You might also like