ഇന്ന് മലയാള സിനിമയിലെ യുവനടന്മാർക്കിടയിൽ തിളങ്ങി നിൽക്കുന്ന ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?? | Celebrity Childhood Photo

Celebrity Childhood Photo : നാടകം, മിമിക്രി തുടങ്ങി നിരവധി മേഖലകളിൽനിന്ന് മലയാള സിനിമയിലെത്തി തങ്ങളുടെ അഭിനയ മികവ് കൊണ്ട് തിളങ്ങിയ ഒരുപാട് നടി നടന്മാരുണ്ട്. എന്നാൽ പുതുതലമുറയിലെ നടി നടന്മാർ പലരും, റേഡിയോ ജോക്കിയായും മറ്റും പ്രവർത്തിച്ച ശേഷമാണ് സിനിമയിൽ എത്തുന്നത്. ഇത്തരത്തിൽ, റെഡ് എഫ്എം 93.5 -ൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ച ശേഷം സിനിമയിൽ എത്തി, ഇന്ന് മലയാള സിനിമയിലെ യുവ നടന്മാർക്കിടയിൽ തിളങ്ങിനിൽക്കുന്ന ഒരാളുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രം പലർക്കും ആരാണെന്ന് മനസ്സിലായില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പലരും ഇത് യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞ പ്പോൾ ഞെട്ടി പോവുകയും ചെയ്തു. റേഡിയോ ജോക്കി, വീഡിയോ ജോക്കി തുടങ്ങിയ മേഖ ലകളിൽ പ്രവർത്തിച്ച ശേഷം, 2011-ൽ റിലീസ് ചെയ്ത ‘പ്രണയം’ എന്ന ബ്ലെസ്സി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ നടൻ ശ്രീനാഥ് ഭാസിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

celebrity childhood pic 1 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

‘പ്രണയം’ എന്ന ചിത്രത്തിനുശേഷം ’22 ഫീമെയിൽ കോട്ടയം’, ‘ഉസ്താദ് ഹോട്ടൽ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുവെങ്കിലും, 2012-ൽ പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത ‘ടാ തടിയാ’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി മലയാള സിനിമ പ്രേക്ഷകർ ക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് ‘ഹണി ബി’, ‘കെഎൽ 10’, ‘ ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഗൂഢാലോചന’, ‘ബിടെക്’, ‘കപ്പേള’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രീനാഥ് ഭാസി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2022-ൽ റിലീസ് ചെയ്ത ‘ഭീഷ്മ പർവ്വം’ ആണ് ശ്രീനാഥ് ഭാസി അവസാനമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ചിത്രം. ‘ബിലാൽ’, ‘ചെങ്കൊടി’ തുടങ്ങി നിരവധി സിനിമകൾ ശ്രീനാഥ് ഭാസിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറെക്കാലം സുഹൃത്തായ റീതു സക്കറി യെയാണ് ശ്രീനാഥ് ഭാസി വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് ദിവ്യ എന്ന് പേരുള്ള ഒരു മകൾ ഉണ്ട്.

 

 

View this post on Instagram

 

A post shared by Sreenath Bhasi (@sreenathbhasi)

You might also like