നടി ശ്രീകല രണ്ടാമതും അമ്മയായി: നടി ശ്രീകലയ്ക്കും വിപിനും പെൺകുഞ്ഞ്; തനിക്ക് കൂട്ടായി ഒരു കുഞ്ഞനുജത്തിയെ കിട്ടിയ സന്തോഷത്തിൽ സാംവേദ്.!! | Sreekala Sasidharan Baby

എൻറെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രീകല. പരമ്പരയിലെ സോഫി എന്ന കഥാപാത്രം മലയാളികൾ ഇന്നും ഓർക്കുന്നതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ശ്രീകലയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. നവംബർ രണ്ടിന് പുതിയ ഒരു അതിഥി കൂടി കടന്നു വന്നിരിക്കുകയാണ്.

ശ്രീകലയ്ക്കും ഭർത്താവ് വിപിനും ഒരു മകൾ ജനിച്ചിരിക്കുന്നു എന്നതാണ് ആ വാർത്ത. സാൻവിത എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. മൂത്ത മകൻറെ പേര് സാംവേദ് എന്നാണ്. വിവാഹത്തിനു ശേഷം ശ്രീകല അഭിനയരംഗത്ത് നിന്ന് അൽപ്പം ഇടവേള എടുത്തിരുന്നു. ഇപ്പോൾ കുടുംബ സമേതം വിദേശത്താണ് താമസിക്കുന്നത്. ഭർത്താവിനും മകനുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് എന്ന് ശ്രീകല അഭിമുഖങ്ങളുടെ

തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോട് കൂടിയാണ് ശ്രീകല രണ്ടാമതും ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കി എന്ന കാര്യം ആരാധകർ അറിയുന്നത്. ചിത്രങ്ങൾ നവംബറില്‍ പങ്കുവെച്ചതാണെങ്കിലും താരത്തിൻറെ വിശേഷങ്ങൾ ആരാധകർ തിരക്കിയത്

ഡിസംബർ മാസത്തിലാണ്. നടി കുറിച്ച വരികളും ഏറെ ശ്രദ്ധേയമായിരുന്നു, അത്ഭുതങ്ങള്‍ സംഭവിക്കാന്‍ കുറച്ച് സമയം എടുക്കുമെന്നും ബേബി ഓണ്‍ ദി വേ എന്ന് പറഞ്ഞ് ശ്രീകല പങ്കുവെച്ച വീഡിയോയും ആരാധകർ സ്വീകരിച്ചിരുന്നു. നിറവയറിൽ ഉള്ള നിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധിപേർ നിരവധി പേർ ആയിരുന്നു ആശംസകളുമായി രംഗത്തെത്തിയത്. ബേബി ഷവർ ചിത്രങ്ങളും വളകാപ്പ് ചിത്രങ്ങളും താരം

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മൂത്തത് മകന്‍ ആണെങ്കില്‍ രണ്ടാമത് പെണ്‍കുട്ടിയാണ് എന്നാണ് ആരാധകർ കമൻറുകൾ മായി നൽകിയിരിക്കുന്നത്. ആരാധകർ ആശംസിച്ചതുപോലെ തന്നെ നടിക്ക് പെൺകുഞ്ഞു തന്നെയാണ് പിറന്നിരിക്കുന്നത്. നല്ലൊരു അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ്, താരത്തിന്റെ നൃത്ത വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe