ചോറിനൊപ്പം ഈ മുളക് ചമ്മന്തി മാത്രം മതി.. നാവിൽ കൊതിയൂറും മുളക് ചമ്മന്തി.!!!

മലയാളിയുടെ രുചിയോർമ്മകൾക്ക് എരിവു പകരുന്ന എത്രയൊ ചമ്മന്തി രുചികൾ ഓരോ പ്രഭാതത്തിനും സ്വന്തമായിട്ടുണ്ട്. ഇത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കൂട്ടാൻ ഒന്നും വേണ്ട! ഞൊടിയിടയിൽ തയ്യാറാക്കാൻ കഴിയുന്ന എല്ലാർക്കും ഇഷ്ടപെടുന്ന ഒരു നാടൻ ചമ്മന്തിയാണ് ഉണ്ടാകുന്നത്.

  1. വറ്റൽമുളക് -10 എണ്ണം
  2. ചെറിയ ഉള്ളി – 15 എണ്ണം
  3. വെളിച്ചെണ്ണ – 2 tbs
  4. വാളൻപുളി – നെല്ലിക്കാ വലിപ്പത്തിൽ
  5. കറിവേപ്പില – 1 തണ്ട്
  6. ഉപ്പ് -ആവശ്യത്തിന്

ചമ്മന്തി ഉണ്ടാക്കാനുള്ള പാൻ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് എടുത്തുവെച്ചിട്ടുള്ള വറ്റൽ മുളക് ചേർത്തുകൊടുക്കുക. ചൂടായിവരുമ്പോൾ ചുവന്നുള്ളി ചേർത്ത് കൊടുക്കുക. അതിനുശേഷം കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

നന്നായി വഴണ്ട് വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്ത് ഒന്ന് ചൂടാറാൻ വെക്കുക. മിക്സിയോ അമ്മിയോ ഉപയോഗിച്ചു ചെറുതായൊന്നു അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ ചോറിനു കൂടെ കഴിക്കാൻ ഉഗ്രൻ മുളക് ചമ്മന്തി റെഡി. നിങ്ങൾ തീർച്ചയായും ഉണ്ടാക്കിനോക്കണം. Credit : Prathap’s Food T V

We would like to show you notifications for the latest news and updates.
Dismiss
Allow Notifications