കൊതിയൂറും നാടൻ ബീഫ് കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഈ ബീഫ് കറിയുടെ രുചി വേറെ ലെവലാ!!

കൊതിയൂറും നാടൻ ബീഫ് കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും ബീഫ് കറി. ഈ ബീഫ് കറിയുടെ രുചി വേറെ ലെവലാ! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു ബീഫ് കറിയുടെ റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല നാടൻ ബീഫ് കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഇവിടെ 1/2 kg ബീഫ് ആണ്. ബീഫ് നല്ല പോലെ കഴുകി വൃത്തിയാക്കിയെടുക്കുക.

എന്നിട്ട് ഇത് വേവിച്ചെടുക്കുവാൻ ഒരു കുക്കറിലേക്കിടുക. അതിനുശേഷം ഇതിലേക്ക് 10 – 12 വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞത്, 1 കഷ്ണം ഇഞ്ചി അരിഞ്ഞത്, 1 സവാള അരിഞ്ഞത്, 1 തക്കാളി അരിഞ്ഞത്, കറിവേപ്പില, 1/2 tsp മഞ്ഞൾപൊടി, 1 tbsp മുളക്പൊടി, 1 & 1/2 tbsp മല്ലിപൊടി, 1/2 tsp ഗരംമസാലപ്പൊടി, ആവശ്യത്തിന് ഉപ്പ്, 1 & 1/2 tbsp വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇതിലേക്ക് 1/4 കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇത് കുക്കറിൽ 5 – 6 – 7 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് 2 & 1/2 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 1/2 കപ്പ് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 1 tsp മുളക്പൊടി, 1/4 tsp ഗരംമസാലപ്പൊടി, 1/2 tsp കുരുമുളക്പൊടി, 1/2 tsp പെരിഞ്ജീരകപൊടി, ആവശ്യത്തിന് ഉപ്പ്

എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. മസാലപൊടിയെല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ അതിലേക്ക് നേരത്തെ കുക്കറിൽ വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് നല്ലപോലെ ഇളക്കി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. നല്ലപോലെ വെന്ത് വരുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് ഇതിലേക്ക് 2 പച്ചമുളക് അരിഞ്ഞത്, കറിവേപ്പില ചേർത്ത് അടച്ചു വെക്കുക. Video credit: Daily Dishes

You might also like