Spicy Kerala Fish Curry Recipe : നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന മുളക് ഇട്ട് മീൻ കറി പലപ്പോഴും മുളക് അതികമാവുകയോ അല്ലെങ്കിൽ മസാല ചുവയോ എല്ലാം ഉണ്ടാകാറുണ്ട് എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി കിടിലൻ മീൻ മുളക് ഇട്ടത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം, അതിന് എന്തൊക്കെയാണ് വേണ്ടത് എന്ന് വെക്തമായി താഴെ പറയുന്നു. അതിനായി ആദ്യം വേണ്ടത്
ഒരു നാരങ്ങ വലുപ്പത്തിൽ ഉള്ള പുളി കുറച്ചു നേരം ചൂടുവെള്ളത്തിൽ ഇട്ട് നന്നായി പിഴിഞ്ഞ് അരിച്ചു വെച്ചിരിക്കുന്ന പുളിവെള്ളം ആണ് ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കുക, ഇനി നെയ്യ്മീൻ 1/2 kg നന്നായി കഴുകി കഷ്ണങ്ങൾ ആക്കിയത്,1 1/2 ടേബിൾ സ്പൂൺ എരിവ് ഉള്ള മുളക് പൊടിയും 1/2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു കുറച്ച് കുറച്ച് വെള്ളം ഒഴിച്ചു പേസ്റ്റ് ആക്കി എടുത്ത മുളക് പേസ്റ്റ് എന്നിവയാണ്.
Advertisement 2
ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കുക ശേഷം ആദ്യം ഒരു പാൻ എടുക്കുക എന്നിട്ട് അതിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം വെളിച്ചെണ്ണ ചൂടാവുമ്പോൾ അതിലേക്ക് 1/2 ടീസ്പൂൺ കടുക് , ഒരു നുള്ള് ഉലുവ, 2 വറ്റൽ മുളക്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി, 4 അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ഇട്ട് കൊടുക്കുക, എന്നിട്ട് വഴറ്റി കൊടുക്കുക.
ഇനി ഇതിലേക്ക് 15 ചെറിയ ഉള്ളി, 2 പച്ചമുളക് എന്നിവയാണ് ചേർത്ത് കൊടുക്കേണ്ടത്,ചെറിയ ഉള്ളി ഇല്ലെങ്കിൽ ഒരു സവാളയാണ് ചേർത്ത് കൊടുക്കേണ്ടത്, ചെറിയ ഉള്ളി 2 ആയി മുറിച്ച് ഇടണം ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കാം നന്നായി വാടി വരുന്നത് വരെ ഇളക്കി കൊടുക്കാം..മുഴുവനായി അറിയാൻ വീഡിയോ മുഴുവനായി കാണുക.. Spicy Kerala Fish Curry Recipe Video Credit : Veena’s Curryworld