ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കിയാൽ കാണു മാജിക്‌.. അടിപൊളിയാണേ!! | Special wheat flour puttu

ഗോതമ്പുപൊടിയും ചോറും മിക്സിയുടെ ജാറിലിട്ട് കറക്കി എടുത്താൽ എന്ത് സംഭവിക്കും എന്ന് നോക്കാം. അതിനായിട്ട് 3 ഗ്ലാസ് ഗോതമ്പുപൊടി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. 3 ഗ്ലാസ്സ് ഗോതമ്പുപൊടി വെച്ച് ഉണ്ടാക്കുവാനായി 6 സ്പൂൺ ചോറാണ് ചേർത്തു കൊടുക്കേണ്ടത്. നമ്മൾ തയ്യാറാക്കാനായി പോകുന്നത് ഗോതമ്പു പുട്ട് ആയതു കൊണ്ട് തന്നെ കൈകൊണ്ട് കുഴച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതിയാകും.

ഒരു ഗ്ലാസ് ഗോതമ്പുപൊടി രണ്ട് സ്പൂൺ ചോറ് എന്ന കണക്കിലാണ് ഇടേണ്ടത്. അതിൽ കൂടി കഴിഞ്ഞാൽ കട്ടപിടിച്ചു പോകുന്നതായി കാണാം. ആവശ്യത്തിന് ഉപ്പും ഇട്ടതിനു ശേഷം ചെറുതായി ഒന്ന് കറക്കി എടുക്കുക. ഒരുപാട് കറങ്ങാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വേണമെങ്കിൽ ഈ അടിച്ചെടുക്കുന്ന കൂട്ടത്തിൽ തന്നെ കുറച്ചു തേങ്ങായും ഇടാവുന്നതാണ്.

Special wheat flour puttu
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പാത്രത്തിലേക്ക് കുറച്ച് തേങ്ങ ഇട്ടതിനുശേഷം അടിച്ചെടുത്ത ഗോതമ്പ് കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. കുറച്ച് നനവു കൂടി വേണം എന്നുള്ളവർക്ക് തേങ്ങ ചേർക്കുമ്പോൾ നല്ല പരുവത്തിൽ ലഭിക്കുന്നതാണ്. ശേഷം ആവി കേറ്റി എടുക്കുവാനായി ഉപയോഗിക്കുന്നത് ഗ്ലാസ് ആണ്. പുട്ട് കുറ്റിയിൽ നിറച്ച് ആവി കേറ്റി എടുക്കുന്നവർക്ക് അങ്ങനെ എടുക്കാവുന്നതാണ്.

ഗ്ലാസ്സിലേക്ക് നല്ലതുപോലെ പൊടി ഇട്ടു നിറച്ചതിനു ശേഷം ആവി കേറ്റി എടുക്കുക. അപ്പോൾ നല്ല മുരുമുരാ എന്ന് ഇരിക്കുന്ന സ്വാദിഷ്ടമായ പുട്ട് റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Special wheat flour puttu recipe. Video credit : Grandmother Tips

You might also like