ഗോതമ്പു ദോശ ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ.. ഈ ഒരു വ്യത്യസ്തമായ രീതിയിൽ ആർക്കും ഇഷ്ടപെടും.. ഇതുപോലെ നോക്കൂ.. | wheat dosa recipe | recipe| pachakam |dosa | variety dosa | wheat dosa

വ്യത്യസ്തമായ ഒരു ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം നമുക്ക് എത്ര ദോശ ആണോ ആവശ്യമായത് അതിനനുസരിച്ചുള്ള ഗോതമ്പുപൊടി ഒരു ബൗളിലേക്ക് എടുക്കുക. ഇനി ഇതിലേക്ക് വേണ്ടത് ആവശ്യത്തിന് ഉപ്പാണ്. ഉപ്പു ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് കൊടുത്ത് മാവ് നന്നായി എന്ന്

കലക്കിയെടുക്കുക. വെള്ളം പെട്ടെന്ന് ഒഴിച്ച് കലക്കി എടുക്കാൻ ശ്രമിക്കുകയാണെങ്കിൽ മാവ് പെട്ടെന്ന് കട്ടപിടിച്ച് പോകും. കുറേശ്ശെ വെള്ളം ഒഴിച്ച് കട്ടപിടിക്കാതെ നന്നായി കലക്കി എടുക്കുകയാ ണെങ്കിൽ നല്ല മയമുള്ള ദോശ ഉണ്ടാക്കി എടുക്കാൻ സാധിക്കും. അടുത്തതായി ഒരു പാൻ ചൂടാകാൻ ആയി വെച്ചിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ

dosaaaa

അതിലേക്ക് കാൽടീസ്പൂൺ നല്ല ജീരകം ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പ് കൂടി ചേർത്ത് നന്നായി ഒന്നു വറുത്തെടുക്കുക. ശേഷം പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ശകലം കറിവേപ്പിലയും ഒരു രണ്ട് ടേബിൾസ്പൂൺ സവാള ചെറുതായി അരിഞ്ഞതു രണ്ടര ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ഒരു നുള്ളു മല്ലിയിലയും കൂടി ചേർത്ത്

നന്നായി വഴറ്റിയെടുക്കുക. ഒന്ന് ചൂടായതിനു ശേഷം ഇതെല്ലാം കൂടി നേരത്തെ നമ്മൾ കലക്കി വച്ചിരുന്ന മാവിലേക്ക് ചേർത്ത് ഇളക്കി എടുക്കുക. ശേഷം ദോശക്കല്ലിൽ മാവ് ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വളരെ സ്വാദിഷ്ടവും മയവും ഉള്ള ഒരു ഗോതമ്പുദോശ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. Video Credits : Tasty Treasures by Rohini

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe