Special Varutharacha Chicken Curry Recipe : വറുത്തരച്ച കോഴിക്കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ? രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിനായി എല്ലുള്ള കഷണങ്ങളും എല്ലില്ലാത്ത കഷണങ്ങളും നമുക്ക് ഉപയോഗിക്കാം. എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് കറിയുടെ രുചി എത്തുകയുള്ളൂ. അതിനുശേഷം ഇതിലേക്ക് ചേർക്കാ നായി നാളികേരം വറുത്തെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾസ്പൂൺ എണ്ണ ഒഴിക്കാം. ഇതിലേക്ക് ഒരു ചെറിയ കറുവപട്ട ഇടാം. ഒപ്പം മൂന്ന് ഗ്രാമ്പൂ, രണ്ട് ഏലക്കായ, അര ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി മൂത്ത നല്ലൊരു മണം പുറത്തേക്ക് വരുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് നാളികേരം ചിരകിയത് ചേർക്കുക. ഇതിലേയ്ക്ക് കുറച്ച് കറിവേപ്പില, നാലു ചെറിയ ഉള്ളി,
Ads
അഞ്ചോ ആറോ വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇളക്കുക. മീഡിയം ഫ്ലെയിമിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കുക. അതിനു ശേഷം തീ ഓഫ് ചെയ്ത് ഇതു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വീണ്ടും പാനിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് അതിലേക്ക് ഒരു സബോള നീളത്തിലരിഞ്ഞത് ചേർക്കുക.
Advertisement
ഒപ്പം ഇഞ്ചി-വെളു ത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ കുറച്ച് കറിവേപ്പില പച്ചമുളക് എന്നിവയും ചേർത്ത് ഇളക്കുക. രണ്ട് മീഡിയം സൈസ് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വേവിക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനു മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂടുതൽ അറിയാം വീഡിയോ മുഴുവനായി കാണൂ. Special Varutharacha Chicken Curry Recipe Video Credits : Recipes @ 3minutes