Special Upma Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് പെട്ടന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി ഉപ്പുമാവ് റെസിപ്പി നോക്കാം. എപ്പോഴും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി തയാറാകുന്ന ഈ ഉപ്പുമാവ് റെസിപ്പി ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും തീർച്ച. കുട്ടികൾക്ക് രാവിലെ സ്കൂളിൽ പോകുമ്പോൾ വളരെ കുറഞ്ഞ സമയത്ത് ഉണ്ടാക്കി കൊടുക്കാവുന്ന റെസിപി. വീട്ടിലുള്ള സാധനങൾ തന്നെ മതി ഈ ഉപ്പുമാവ് ഉണ്ടാക്കാൻ. കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരടിപൊളി വിഭവം.
Ingredients
- റവ
- വെളിച്ചെണ്ണ
- നെയ്യ്
- സവാള
- കടുക്
- ഉഴുന്ന്
- കടല പരിപ്പ്
- ഇഞ്ചി
- പച്ചമുളക്
- ക്യാരറ്റ്
- തേങ്ങ
How To Make
ആദ്യം തന്നെ ഒരു പാത്രം ചൂടാവാൻ വെച്ച് അതിലേക് രണ്ട് സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാകുക. ഇനി അതിലേക് മുക്കാൽ കപ്പ് റവ ഇട്ട്, ലോ ഫ്‌ളൈമിൽ ഇട്ട് കളർ മാറാത്ത രീതിയിൽ ചൂടാക്കിഎടുക്കുക. റവ വേറൊരു പാത്രത്തിലോട്ട് മാറ്റി അതെ പാനിലേയ്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു സ്പൂൺ നെയ്യ് ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ ഒരു സ്പൂൺ ഉഴുന്ന്, ഒരു സ്പൂൺ കടല പരിപ്പും ചേർക്കാം. ഇനി ഇതിലേയ്ക് രണ്ട് ഉണക്ക മുളകും, കറിവേപ്പിലയും ചേർത്തു കൊടുക്കാം. കറിവേപ്പില മൂത്തു വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.
Advertisement 2
കൂടെ തന്നെ ഒരു കഷ്ണം ഇഞ്ചി, പച്ചമുളക്, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ഉപ്പ് ചേർത്ത് നന്നായി വാട്ടുക. നിങ്ങൾക് ഇനിയും കൂടുതൽ വെജിറ്റബിൾ വേണമെങ്കിൽ ഈ സമയത്ത് ചേർക്കാവുന്നതാണ്. ഇനി ഇതിലേയ്ക് രണ്ട് സ്പൂൺ തേങ്ങ യും കൂടെ ചേർത്ത് ഇളക്കുക. അരകപ്പ് നോർമൽ വെള്ളം ഒഴിക്കുക, ഇനി ഏത് കപ്പിൽ ആണോ വെള്ളം എടുത്തത് ആ കപ്പിൽ തന്നെ പാലും ചേർത്ത്കൊടുക്കുക. ഇത് ഈ ഉപ്പുമാവിന് നല്ല ടേസ്റ്റ് നൽകുന്നു. നല്ലപോലെ തിളച്ചാൽ ഇതിലൊട്ട് നേരത്തെ തയാറാക്കിയ റവ കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് കട്ട കെട്ടാതെ ഇളക്കിഎടുക്കാം, അവസാനം ആവിശ്യത്തിന് ഉപ്പും കുറച്ച് മല്ലിയിലയും ഇട്ട് കൊടുക്കുക, നല്ല അടിപൊളി ഉപ്പുമാവ് തയ്യാർ. Credit: Jaya’s Recipes