പുട്ട് പൊടി കൊണ്ട് 10 മിനിറ്റിൽ സൂപ്പർ ഉണ്ണിയപ്പം! അരി അരക്കേണ്ട, പഴവും ചേർക്കണ്ട! പഞ്ഞി പോലുള്ള കിടിലൻ ഉണ്ണിയപ്പം!! | Special Unniyappam Recipe

Special Unniyappam Recipe: പുട്ട് പൊടി കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കി നോക്കിയാലോ. പത്തു പതിനഞ്ചുമിനുട്ട് ഒന്നും അരി കുതിർത്താൻ വെക്കാതെ നമുക്ക്‌ പെട്ടന്ന് തന്നെ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. വളരെ പെട്ടന്ന് നല്ല ടേസ്റ്റിയായ ഉണ്ണിയപ്പം ഉണ്ടാകാം. കുട്ടികൾക്ക് ഈവെനിംഗ് സ്നാക്ക്സ് ആയിട്ട് കൊടുക്കാൻ പറ്റിയ വിഭവമാണ്.

ചേരുവകൾ

  • ശർക്കര -3
  • പുട്ട് പൊടി -1 ½ കപ്പ്‌
  • മൈദ -½ കപ്പ്‌
  • ഏലക്ക പൊടി
  • തേങ്ങാ കൊത്ത്
  • എള്ള്

തയ്യാറാകുന്ന വിധം

ഇതിനായി ആദ്യം ശർക്കര പാനി തയ്യാറാക്കണം. 3 ശർക്കര ഒരു പാനിലേക്ക്‌ ഇട്ട് കുറച്ച് വെള്ളം ഒഴിച് ശർക്കര പാനി തയ്യാറാക്കാം. ഇനി ഒരു പാത്രത്തിലേക്ക്‌ ഒന്നര കപ്പ്‌ പുട്ടുപൊടി ഇട്ട് കൊടുക്കാം. കൂടെ അര കപ്പ്‌ മൈദ പൊടി ആവിശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കൊടുക്കുക. നല്ല പോലെ മിക്സ്‌ ആക്കിയിട്ട് 10 മിനുട്ട് റസ്റ്റ്‌ ചെയ്യാൻ വെക്കുക. ഇനി അതിലേക് നേരത്തെ തയ്യാറാക്കിയ ശർക്കര പാനി ഒഴിച് മിക്സ്‌ ചെയ്തെടുക്കുക. മിക്സ്‌ ചെയ്യുമ്പോൾ കട്ട കെട്ടും. ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുത്താൽ ഒട്ടും കട്ട കെട്ടാതെ മാവ് കിട്ടും. ഈ അരപ്പ് ഒരു പാത്രത്തിൽ ഒഴിച് കൊടുക്കാം. ഈ മിക്സിലേക്ക്‌ കുറച്ച് ഉപ്പ്‌, ഏലക പൊടി, തേങ്ങാ കൊത്ത് എണ്ണയിൽ വറുത്തത് ഇട്ട് കൊടുക്കാം.

കൂടെ കുറച്ച് കറുത്ത എള്ള് ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ഉണ്ണിയപ്പ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കിയെടുക്കുക. എണ്ണ ഒഴിച് എണ്ണ ചൂടായാൽ ഓരോ കുഴിയിലും മുക്കാൽ ഭാഗം വരെ തയ്യാറാക്കിയ മാവ് ഒഴിച് കൊടുക്കാം. ഓരോ ഭാഗവും മറിച് ഇട്ട് വേവിച്ചെടുക്കുക, നല്ല അടിപൊളി ഉണ്ണിയപ്പം തയ്യാർ. ഇനി ഈ രീതിയിൽ എല്ലാവരും ഉണ്ണിയപ്പം ഉണ്ടാക്കി നോക്കു എല്ലാവർക്കും ഇഷ്ടപെടും തീർച്ച. നല്ല സോഫ്റ്റും ക്രിസ്പിയും ആയുള്ള ഉണ്ണിയപ്പം മിനുട്ടുകൾക്കുള്ളിൽ തയ്യാറാകാവുന്നതാണ്. കൂടുതൽ മധുരം ആവിശ്യമാണെങ്കിൽ ശർക്കരയുടെ എണ്ണം കൂട്ടണം. ഈവെനിംഗ് ചായയ്ക്കൊപ്പം ഒരടിപൊളി സ്നാക്ക്സ് തന്നെയാണിത്. ഇനി കുട്ടികൾക്ക് നിങ്ങൾ ഉണ്ടാക്കി കൊടുക്കൂ. അവർക്ക്‌ ഇഷ്ട്ട പെടും തീർച്ച. Credit: Thasnis World

RecipeSnack RecipeSpecial Unniyappam RecipeTasty RecipesUnniyappam Recipe