വെറും 5 മിനിറ്റിൽ അടിപൊളി ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം 😋👌 യുട്യൂബിൽ വൈറലായ ഉണ്ണിയപ്പം👌👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ഉണ്ണിയപ്പത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു പാനിൽ 250 gm ശർക്കരയും 3/4 കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി ശർക്കര പാനിയാക്കി എടുക്കുക. അടുത്തതായി ഒരു ബൗളിൽ 1 കപ്പ് നൈസ് അരിപൊടി എടുക്കുക. എന്നിട്ട് അതിലേക്ക്

1/4 കപ്പ് ഗോതമ്പ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പിന്നീട് അതിലേക്ക് ഇളം ചൂടിൽ നേരത്തെ തയ്യാറാക്കിയ ശർക്കര പാനി അൽപ്പാൽപ്പം ഒഴിച്ച് കട്ടപിടിക്കാതെ യോജിപ്പിച്ചെടുക്കുക. നല്ലപോലെ ഇളക്കിയതിശേഷം അതിലേക്ക് 1 tbsp എള്ള്, 4 ഏലക്കായ ചതച്ചത്, ആവശ്യത്തിന് തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

അടുത്തതായി 1 tsp വെള്ളത്തിലേക്ക് 2 നുള്ള് സോഡാപൊടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. എന്നിട്ട് ഇത് മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. അതിനുശേഷം ചൂടായ ഉണ്ണിയപ്പച്ചട്ടിയിൽ ഓയിൽ ഒഴിച്ച് കുഴിയുടെ മുക്കാൽ ഭാഗം മാവ് ഒഴിച്ചുകൊടുക്കാം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.