Special Tasty Rava Upma Recipe : റവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പ്രധാന ഭക്ഷണ പദാർത്ഥമാണ് ഉപ്പുമാവ്. എന്നാൽ മിക്ക ആളുകൾക്കും ഉപ്പുമാവ് അത്ര ഇഷ്ടമില്ല. എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ച് വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. നിങ്ങൾ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ ഇഷ്ടമല്ലാത്തവർ പോലും കഴിച്ച് പോകും. റവ കൊണ്ട് പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായൊരു ഉപ്പുമാവ്. നല്ല രുചികരമായ ഈ ഉപ്പുമാവ് നിങ്ങൾക്കും ഇഷ്ടമാകും.
- റവ / സേമിയ – 1 കപ്പ് (250 മില്ലി ലിറ്റർ) + 1 ടേബിൾ സ്പൂൺ
- നിലക്കടല – 4 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് – കുറച്ച്
- ചെറിയ ജീരകം – 1/2 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
ആദ്യം ഒരു കടായി അടുപ്പിൽ വച്ച ശേഷം അതിലേക്ക് ഒരു കപ്പും കൂടെ ഒരു ടേബിൾ സ്പൂൺ റവ ചേർത്ത് കൊടുക്കുക. ശേഷം കുറഞ്ഞ തീയിൽ അഞ്ച് മിനിറ്റോളം റവയുടെ നിറം പോവാത്ത രീതിയിൽ വറുത്തെടുക്കുക. വറുത്ത റവയാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ സ്റ്റെപ്പ് ഒഴിവാക്കാം. വറുത്തെടുത്ത റവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കടായിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ നിലക്കടല ചേർത്ത് തീ കുറച്ച് വറുത്തെടുക്കുക.
ശേഷം അഞ്ചോ ആറോ അണ്ടിപ്പരിപ്പും ചേർത്ത് വറുത്ത് കോരുക. ശേഷം ഇതേ എണ്ണയിൽ ഒരു ടീസ്പൂൺ കടുക് ചേർക്കുക. കൂടാതെ അര ടീസ്പൂൺ ചെറിയ ജീരകവും ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പും ചേർത്ത് കൊടുക്കുക. വേണമെങ്കിൽ ഒന്നൊന്നര ടീസ്പൂൺ കടലപ്പരിപ്പ് കൂടെ ചേർക്കാവുന്നതാണ്. കൂടെ ആവശ്യത്തിന് ഉണക്ക മുളകും പച്ച മുളകും ഒരു പിടി കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ച് പോകും. Special Tasty Rava Upma Recipe Video Credit : Jaya’s Recipes – malayalam cooking channel