റാഗി പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുവാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ; പഞ്ഞിക്കെട്ട് പോലെ റാഗി പുട്ട്!! | Special Soft Ragi Puttu Recipe

Special Soft Ragi Puttu Recipe

Special Soft Ragi Puttu Recipe : റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്. വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. സ്ഥിരമായി റാഗി കഴിക്കുന്നവർക്ക് ഷുഗർ വരില്ല.

  1. റാഗി -1 കപ്പ്
  2. പശു നെയ്യ്
  3. തേങ്ങ ആവശ്യത്തിന്
  4. ഉപ്പ് ആവശ്യത്തിന്
Special Soft Ragi Puttu Recipe
Special Soft Ragi Puttu Recipe

റാഗി പൊടി ആദ്യം വറുത്ത് എടുക്കുക. ചെറിയ തീയിൽ ആണ് വറുക്കേണ്ടത്. ഇത് കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക. ഇത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് പശു നെയ്യ് ചേർക്കുക. ഇങ്ങനെ ചേർക്കുമ്പോൾ നല്ല മണവും കിട്ടും. ഉപ്പ് ചേർക്കുക. ഉപ്പ് പൊടിയായി ചേർക്കാം അല്ലെങ്കിൽ ഉപ്പ് വെള്ളം ആക്കിയാൽ മതിയാവും.
ഇനി ഇത് നനച്ച് എടുക്കണം. വേണമെങ്കിൽ ഇതിലേക്ക് തേങ്ങ ചേർത്ത് കുഴച്ച് എടുക്കാം. കുറച്ച് കുറച്ച് ആയി വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചെറുതായി നനവ് ഉണ്ടാവണം.

എന്നാൽ കൈയിൽ എടുക്കുമ്പോൾ പൊടിഞ്ഞ് പോവണം ഇതാണ് പുട്ട് പൊടിയുടെ പാകം. പുട്ട് കുറ്റിയിലേക്ക് തേങ്ങയും പൊടിയും മാറി മാറി ചേർക്കുക. പൊടി നനച്ച് അധിക സമയം വെക്കരുത്. സാധാരണ പുട്ടിനേക്കാൾ ഇതിന് കുറച്ച് വേവ് ആവശ്യമാണ്. പുട്ട് വെന്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവി പറക്കുന്ന നല്ല പുട്ട് റെഡി!! കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Dhansa’s World

Read also : ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട! അവൽ കൊണ്ട് കൊതിയൂറും പലഹാരം; പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Easy Aval Halwa Recipe

പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! നല്ല നാടൻ വട്ടയപ്പം എളുപ്പത്തിൽ തയ്യാറാക്കാം!! | Kerala Style Special Soft Vattayappam Recipe

You might also like