Special Sardine Fish Recipe: ചാള നമ്മൾ എപ്പോഴും ഉണ്ടാകുന്നതിലും മറ്റൊരു തരത്തിൽ ഉണ്ടാക്കിയാലോ. നല്ല രുചിയുള്ളതും എന്നാൽ വളരെ പെട്ടന്ന് തന്നെ വളരെ കുറച് ചേരുവകൾ മാത്രം ഉപോയോഗിച്ച ഒരു ചാള റോസ്‌റ് തയ്യാറാക്കിയെടുക്കാം.
Ingredients
- Sardine Fish
- Onion -2
- Tomato -2
- Green Chili
- Ginger
- Garlic
- Pepper
How To Make Special Sardine Fish Recipe
കുഞ്ഞി ചാള ഉപ്പ്, മുളക്, മഞ്ഞൾ പൊടി എന്നിവ പുരട്ടി കുറച്ച് സമയം വെക്കുക, പിനീട് അത് തിളച്ച എണ്ണയിലേയ്ക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ ആ പൊരിച്ച എണ്ണയുടെ ബാക്കി ഒഴിച് അതിലേക് കുറച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ ഇട്ട് മൂപിക്കുക. ഇനി അതിലേക് രണ്ട് വലിയ ഉള്ളി, പച്ചമുളക് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. അത് മൂടി വേവിക്കാൻ വെക്കുക. പിനീട് അതിലേക് തക്കാളി ചെറിതായി അരിഞ്ഞത് ചേർക്കുക.
Advertisement
അത് വെന്തു കഴിഞ്ഞാൽ മസ്സാല പൊടികൾ ചേർക്കാം. അതിനായി മഞ്ഞൾ, മുളക്, മല്ലി, കുരുമുളക് പൊടി എനിവ ചേർത് കൊടുക്കുക. മസ്സാലയുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇനി ഇതിലേയ്ക് ആവിശ്യത്തിനുള്ള വെള്ളം കൂടി ഒഴിച് നല്ലപോലെ വറ്റിച്ചെടുക്കുക. അതിലേക് നേരത്തെ തയ്യാറാക്കിയ ചാള ഇട്ടുകൊടുത്തു നല്ലപോലെ വീണ്ടും ഇളകി യോജിപ്പിക്കുക. ഇത്രയും രുചിയേറിയ ചാള വിഭവം എല്ലാർക്കും തീർച്ചയായും ഇഷ്ടപെടുന്നതാണ്. Credit: Flavours