Special Rasam Recipe : നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ.
ചേരുവകൾ :
- ജീരകം – 1 ടീസ്പൂൺ
- കുരുമുളക് – 2 ടീസ്പൂൺ
- മല്ലി – 3 ടീസ്പൂൺ
- വെളുത്തുള്ളി – 8 എണ്ണം (വലുത്)
- ചെറിയ ഉള്ളി – 8
- ഉണക്ക മുളക് – 3
- തക്കാളി – 1 (വലുത്)
- മല്ലി ഇല – 2 പിടി
- കറിവേപ്പില
- പുളി (ഒരു വലിയ നെല്ലിക്ക വലുപ്പം)
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കായം പൊടി – 3 നുള്ള്
- ഉപ്പ്
- വെള്ളം – 5 മുതൽ 6 കപ്പ് വരെ
Ads
താളിക്കൽ:
- എണ്ണ – 2 മുതൽ 2 1/2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉണക്ക മുളക് – 3
- കറിവേപ്പില
- ഉലുവപ്പൊടി – 2 നുള്ള്
- കായം പൊടി – 1/4 ടീസ്പൂൺ
Advertisement
Ingredients
- Cumin seeds – 1 tsp
- Black pepper – 2 tbsp
- Coriander seeds – 3 tbsp
- Garlic – 8 nos. ( big )
- Small onion – 8
- Dry chilli – 3
- Tomato – 1 ( big )
- Coriander leaves – 2 handful
- Curry leaves
- Tamarind ( a big gooseberry size )
- Turmeric powder – 1/2 tsp
- Asafoetida powder – 3 pinch
- Salt
- Water – 5 to 6 cup
For tempering:
- Oil – 2 to 2 1/2 tbsp
- Mustard – 1 tsp
- Dry chilli – 3
- Curry leaves
- Fenugreek powder – 2 pinch
- Asafoetida powder – 1/4 tsp
കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുല്ല സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ള സമയങ്ങളിലും കുടിക്കാൻ അനുയോജ്യമായ ഒന്നാണിത്. ചൂട് ചോറിന്റെ കൂടെ ഒഴിച്ച് കഴിച്ചാലും മതിയാവും. ഇത് ഉണ്ടാക്കുന്നതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നല്ലജീരകം, രണ്ട് ടേബിൾസ്പൂൺ കുരുമുളക്, മൂന്ന് ടേബിൾസ്പൂൺ മല്ലി,
നല്ല വലിപ്പമുള്ള എട്ടെണ്ണം വീതം വെളുത്തുള്ളിയും ചെറിയുള്ളിയും, മൂന്ന് വറ്റൽമുളക്, വലുതായി അരിഞ്ഞെടുത്ത ഒരു തക്കാളി, രണ്ട് നുള്ള് കായപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത ഈ അരപ്പ് ഒരു മൺചട്ടിയിലേക്ക് ചേർത്ത് കൊടുക്കാം. മൺചട്ടിയിലാണ് ഇത് കൂടുതലായും വയ്ക്കാറുള്ളത് വേറെ ഏത് പത്രമായാലും മതി.
മിക്സിയുടെ ജാർ കഴുകിയ വെള്ളവും കൂടാതെ കുറച്ച് വെള്ളവും കൂടെ ഒഴിച്ച് കൊടുക്കുക. 250 ml കപ്പിൽ മൂന്ന് കപ്പ് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ശേഷം കുറച്ച് അധികം അളവിൽ ഏകദേശം രണ്ട് പിടിയോളം മല്ലിയില ചേർത്ത് കൊടുക്കണം. ഈ രസമൂറും രസത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ.. Special Rasam Recipe Video Credit : Sheeba’s Recipes
Special Rasam Recipe – Spicy, Tangy & Comforting
Rasam is more than just a South Indian side dish — it’s a warm, tangy, and spicy comfort food that aids digestion and boosts immunity. This special rasam recipe is made with homemade rasam powder, fresh tamarind, tomatoes, and a perfect tempering of ghee, garlic, and curry leaves.
Serve it with hot rice, or sip it as a soothing soup — it’s pure comfort in a bowl!
Time Required:
Prep Time: 10 mins | Cook Time: 20 mins | Total Time: 30 mins
Serves: 4
Ingredients:
Base:
- 1 medium tomato (chopped or crushed)
- Lemon-sized tamarind (soaked in warm water)
- 2 cups water
- Salt to taste
- Few coriander leaves for garnish
Spice Blend:
- 1 tsp black pepper
- 1 tsp cumin seeds
- 2–3 garlic cloves
- 2 dry red chilies
- 1/2 tsp turmeric powder
- 1 tsp rasam powder (optional for extra flavor)
Tempering:
- 1 tsp ghee or oil
- 1/2 tsp mustard seeds
- 1/4 tsp asafoetida (hing)
- 1 sprig curry leaves
Method:
1. Prepare the Spice Mix:
- Coarsely crush pepper, cumin, garlic, and dry red chilies using a mortar-pestle or blender. Set aside.
2. Make Tamarind Base:
- Extract juice from the soaked tamarind. Discard the pulp.
3. Simmer the Rasam:
- In a pot, add tamarind water, chopped tomato, turmeric, and salt.
- Add the crushed spice mix and rasam powder (if using).
- Let it simmer for 10–12 minutes on low flame.
- Once it becomes aromatic and the tomatoes are soft, add 1/2 cup of water.
- Allow it to froth (don’t let it boil vigorously).
4. Prepare Tempering:
- Heat ghee in a small pan.
- Add mustard seeds, let them splutter.
- Add asafoetida and curry leaves.
- Pour this over the rasam and immediately cover with a lid to lock in aroma.
5. Serve:
- Garnish with fresh coriander leaves.
- Serve hot with steamed rice or as a spicy soup.
Pro Tips:
- Add a pinch of jaggery to balance flavors if tamarind is too sour.
- Do not boil rasam after frothing — it loses flavor.
- Use crushed garlic for strong aroma and medicinal benefits.
- Try adding boiled toor dal water for protein-rich rasam.
Special Rasam Recipe
- Authentic South Indian rasam recipe
- Easy rasam without dal
- Homemade rasam for cold and cough
- Immune-boosting Indian soups
- Tamarind garlic rasam recipe