റാഗി ഉണ്ടോ? എങ്കിൽ റാഗി പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇത്രയും ടേസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല.!! | Special Ragi Drink Recipe

Special Ragi Drink Recipe : റാഗി പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇത്രയും ടേസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല. വീട്ടിൽ അതിഥികൾ വരുമ്പോൾ പെട്ടെന്നു തന്നെ തയ്യാറാക്കി കൊടുക്കാവുന്ന ഒരു ഡ്രിങ്ക് നെ കുറിച്ച് നോക്കാം. വളരെ ടേസ്റ്റ് യും അതുപോലെ തന്നെ നല്ല ഹെൽത്തി യും ആയിട്ടുള്ള ഒരു ഡ്രിങ്ക് ആണിത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് റാഗി എന്ന് പറയുന്ന പൊടിയാണ്. ഇതിനായി ആദ്യം

ഒരു പാനിൽ ഒന്നര ടേബിൾസ്പൂൺ റാഗി പൊടി ഇട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കട്ടപിടിക്കാതെ കലക്കിയെടുക്കുക. ശേഷം ഇത് ഹൈ ഫ്ലെമിൽ ഇട്ടു നന്നായി ഒന്നു കുറുക്കിയെടുക്കുക. ശേഷം ഇത് ചൂടാറാൻ ഒന്ന് മാറ്റി വെക്കുക. ശേഷം ഒരു സ്പൂൺ കസ്കസ് ഒരു പാത്രത്തിൽ എടുത്തു കുറച്ചു വെള്ളം ഒഴിച്ചു മാറ്റിവയ്ക്കുക. കുറച്ചു സമയം കഴിയുമ്പോൾ കസ്കസ് നന്നായിട്ട് കുതിർന്ന പൊന്തി വന്നോളും.

Advertisement 4

അടുത്തതായി ഒരു മിക്സിയുടെ ജാറി ലേക്ക് നേരത്തെ മാറ്റിവെച്ച ചൂടാറിയ റാഗി ഇട്ടു കൊടുത്തതിനു ശേഷം ഒരു ടീസ്പൂൺ വാനില എസ്സെൻസ് ഒഴിച്ച് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. എസൻസ് ഇല്ലാത്തവർ 3 ഏലയ്ക്ക ചേർത്താൽ മതിയാകും. കൂടാതെ ടേസ്റ്റിനായി ഒരു സ്പൂൺ പാൽപ്പൊടിയും കുറച്ചു പാലും ഒഴിച്ചതിനു ശേഷം നന്നായിട്ട് ഒന്ന് അടിച്ചെടുക്കുക. ശേഷം രണ്ട് ഗ്ലാസ് എടുത്ത്

അതിനകത്തേക്ക് നേരത്തെ കുതിർക്കാൻ ആയി വച്ച കസ്കസ് കൂടി ഇട്ട് അടിച്ചെടുത്ത റാഗി രണ്ട് ഗ്ലാസിലും ഒഴിച്ചു കൊടുക്കുക. റാഗി ആണെന്ന് കരുതി ആരും മാറ്റി വയ്ക്കരുത്. ഉണ്ടാക്കി നോക്കിയാൽ നല്ല ടേസ്റ്റ് ഉള്ള ഒരു അടിപൊളി ഡ്രിങ്ക് കിട്ടുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : ഉമ്മച്ചിന്റെ അടുക്കള by shereena

DrinkDrink RecipesRagiRagi DrinkRagi RecipeRecipeSpecial Ragi Drink