വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ ഒരു കൂട്ട് ചേർത്തു നോക്കൂ!! | Special Poori Masala Recipe

Special Poori Masala Recipe : പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി മസാല ഇരട്ടി രുചിയിൽ! വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇനി മസാല ഉണ്ടാക്കുമ്പോൾ ഈ ഒരു കൂട്ട് ചേർക്കാൻ മറക്കല്ലേ. പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ

ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് ഇളക്കുക. കടുക് നന്നായിപ്പെട്ടിയതിന് ശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

Ads

ശേഷം അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്തത് കൈ കൊണ്ട് നന്നായി ഉടച്ചതിന് ശേഷം വഴറ്റി വെച്ചിരിക്കുന്ന ഉളളിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി തിളച്ചതിന് ശേഷം അതിലേയ്ക്ക് നമ്മുടെ സ്പെഷ്യൽ ഇൻ ഗ്രേഡിയന്റ് ആയ കടലമാവ്

Advertisement

ഒരു ടേബിൾ സ്പൂൺ എടുത്ത് വെള്ളത്തിൽ ചാലിച്ച് തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ ചേർക്കുക. ഹോട്ടലുകളിൽ നമ്മൾ കഴിയ്ക്കുന്ന കറിയ്ക്ക് സമാനമായ അതീവ രുചികരമായ പൂരി മസാലയാണ് ഇത്. ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Video credit: Jaya’s Recipes

Poori MasalaPoori Masala RecipeRecipeTasty RecipesVegVeg CurryVeg RecipeVeg Recipes