പൂരി മസാല ഉണ്ടാക്കുമ്പോൾ ഇനി ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ! 😋 മൂന്ന് മിനിറ്റിൽ ടേസ്റ്റി സ്പെഷ്യൽ പൂരി മസാല റെഡി.!! 😋👌

പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല! പൂരി മസാല ഉണ്ടാക്കുമ്പോൾ ഇനി ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ.. മൂന്ന് മിനിറ്റിൽ ടേസ്റ്റി സ്പെഷ്യൽ പൂരി മസാല റെഡി. പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക്

അൽപ്പം എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് ഇളക്കുക. കടുക് നന്നായിപ്പെട്ടിയതിന് ശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി

കളഞ്ഞ് എടുത്തത് കൈ കൊണ്ട് നന്നായി ഉടച്ചതിന് ശേഷം വഴറ്റി വെച്ചിരിക്കുന്ന ഉളളിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി തിളച്ചതിന് ശേഷം അതിലേയ്ക്ക് നമ്മുടെ സ്പെഷ്യൽ ഇൻ ഗ്രേഡിയന്റ് ആയ കടലമാവ് ഒരു ടേബിൾ സ്പൂൺ എടുത്ത് വെള്ളത്തിൽ ചാലിച്ച് തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ ചേർക്കുക. ഹോട്ടലുകളിൽ നിന്ന് നമ്മൾ കഴിയ്ക്കുന്ന കറിയ്ക്ക്

സമാനമായ അതീവ രുചികരമായ പൂരി മസാലയാണ് ഇത്. ടേസ്റ്റ് ചെയ്ത് ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. കടലമാവ് ചേർത്തതിന് ശേഷം മൂന്ന് – നാല് മിനിറ്റ് ഇത് അടച്ചു വെച്ച് വേവിയ്ക്കുക.. അവസാനമായി അൽപ്പം മല്ലിയില ചേർത്ത് പൂരി മസാല അടുപ്പിൽ നിന്നും വാങ്ങുക. അപ്പോൾ നമ്മുടെ സ്പെഷ്യൽ പൂരി മസാല റെഡി. തയ്യാറാക്കുന്നത് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Jaya’s Recipes – malayalam cooking channel

Rate this post
You might also like