എന്താ രുചി! സ്പെഷ്യൽ പിടിയും കോഴിയും! ഇനിയും പിടി ഉണ്ടാക്കാൻ അറിയാത്തവർ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ!! | Special Pidiyum Kozhiyum Recipe

Special Pidiyum Kozhiyum Recipe : ക്രിസ്മസ് സ്പെഷ്യൽ പിടിയും കോഴിയും. പറയുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്ന വിഭവമാണ്. എന്നാൽ ആർക്കും വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കി എടുക്കാവുന്നതുമാണ്.

ചേരുവകൾ

  • പുട്ട്-½ cup
  • ഇടിയപ്പ പൊടി -½ കപ്പ്‌
  • തേങ്ങ -1/2കപ്പ്‌
  • വെളിച്ചെണ്ണ -1സ്പൂൺ
  • ചെറിയുള്ളി-
  • ജീരകം
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ 1/2കപ്പ്‌ വീതം പുട്ട്, ഇടിയപ്പപ്പൊടി എന്നിവ ചേർക്കുക. ഇനി അതിലേക്ക് ഒരു മുക്കാൽ കപ്പ്‌ തേങ്ങ ചേർക്കുക. ഇനി ഇവ നല്ലപോലെ മിക്സ്‌ ചെയ്യുക. ഇനി ഇതിലേയ്ക് 1 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്ത് ഒരു 15 മിനുട്ട് റസ്റ്റ്‌ ചെയ്യാൻ വെക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേയ്ക് ഈ പൊടികൾ ഇട്ടുകൊടുത്തു ഒരു 15 മിനുട്ട് വരെ ചൂടാകിയെടുക്കുക, എന്നിട്ട് അത് മാറ്റിവെക്കുക. ഇനിയൊരു 3 കപ്പ്‌ വെള്ളം ചൂടക്കാൻ വെക്കുക. അതിലേക് 1/2സ്പൂൺ ചെറിയജീരകം, 1/2സ്പൂൺ ചെറിയഉള്ളി ചതച്ചത് ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് കുറച്ച് കറിവേപ്പില, അതുപോലെ ഉപ്പ് എന്നിവ ചേർത്തു കൊടുക്കുക.ഇനി നല്ലപോലെ തിളപ്പിച്ചെടുക്കുക. നേരത്തെ മാറ്റിവെച്ച മാവിൽനിന്നും ഒരു 1 ½ സ്പൂൺമാവ് മാറ്റിവെക്കുക. ശേഷം അതിലേക്ക് ഈ തിളയ്ച വെള്ളം കുറച്ച് കുറച്ചായി ഒഴിച് മിക്സ്‌ ചെയ്യുക. ചൂടിൽ തന്നെ മാവ് നല്ലപോലെ സോഫ്റ്റ്‌ ആയി കൊഴച്ചെടുക്കുക. ഇനി ഓരോ ചെറിയ ചെറിയ ബോൾ ആയി ഉരുട്ടിഎടുക്കുക. അതിന് ശേഷം ഒരു പാനിൽ രണ്ട് കപ്പ്‌ വെള്ളം അതിലേക്ക് നേരത്തെ തിളപ്പിച്ച വെള്ളവും ചേർത്ത് കൊടുക്കുക.വെള്ളം നന്നായി തിളച്ചു വരുമ്പോൾ നേരത്തെ ഉണ്ടാക്കിവെച്ച ബോൾ ഓരോന്നായി ഇട്ട് കൊടുക്കുക.

അതികം ഇളകാതെ വേവിച്ചെടുക്കുക. ഇനി നേരത്തെ മാറ്റിവെച്ച കുറച്ച് മാവിലേയ്ക് ഒരുകപ്പ് രണ്ടാം പാൽ ഒഴിച്ചു മിക്സ്‌ ചെയ്യുക. അത് തിളച്ചു കൊണ്ടിരിക്കുന്ന പിടിയിലേയ്ക് ഒഴിച്ച് കൊടുത്ത് ഇളക്കി കൊടുക്കുക. പിന്നീട്‌ അത് കുറുകി വരുമ്പോൾ ഒന്നാം പാലും ചേർത് നല്ലപോലെ കുറുക്കിയെടുക്കുക. പിടി തയ്യാർ. ഇനി ഇതിന്റെകൂടെ നല്ല ചിക്കൻ കറി കൂടി ഉണ്ടെങ്കിൽ സംഗതി കുശാൽ. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Credit : Sheeba’s Recipes

ChickenPidiyum Kozhiyum RecipeRecipeSpecial Pidiyum Kozhiyum RecipeTasty Recipes