Special Pappadam Chammanthi Recipe: പപ്പടം കൊണ്ടൊരു കിടുക്കാച്ചി ഐറ്റം ഉണ്ടാക്കിയാലോ. ചോറിന് ഇനി മറ്റു കറികളുടെ ആവിശ്യം ഇല്ല വളരെ രുചിയുള്ള ഈ പപ്പട ചമ്മന്തി ഉണ്ടായാൽ പെട്ടെന്ന് തന്നെ ചോർ കാലിയാകാം. കുട്ടികൾക്കും മുത്തിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്നതാണെലോ പപ്പടം. അതിനാൽ ഇനി നിങ്ങളുടെ വീട്ടിൽ ഈ ചമ്മന്തി ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച.
Ingredients
- പപ്പടം -5
- ചെറിയുള്ളി -10
- ഇഞ്ചി
- കാന്താരി മുളക്
- കറിവേപ്പില
- തേങ്ങ
- ചെറു നാരങ്ങ
How To Make
ആദ്യം ആവിശ്യമായ പപ്പടം എണ്ണയിൽ കാച്ചിയെടുക്കുക. മറ്റൊരു പാനിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വന്നുകഴിഞ്ഞാൽ അതിലേക് കുറച്ച് ചെറിയുള്ളി ഇട്ട് കൊടുക്കുക. കൂടെ ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി ചെറുതായിട് മൂത്തു തുടങിയാൽ രണ്ടില്ലി കറിവേപ്പില ഇട്ട് കൊടുക്കുക. നല്ല ബ്രൗൺ കളർ ആയിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് കൊടുകാം. ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് രണ്ട് സ്പൂൺ തേങ്ങ ചെരവിയത് ഇട്ട് കൊടുകാം. അതിലേക് നേരത്തെ തയ്യാറാക്കിയ ഉള്ളി മിക്സ് ചൂടാറികഴിഞ് മാത്രം മിക്സിയുടെ ജാറിലേയ്ക് ഇട്ട് കൊടുക്കാം. ഇനി എരുവിന് ആവശ്യമായ കാന്താരി മുളക് ഇട്ട് കൊടുക്കാം.
കാന്താരി ഇട്ട് കൊടുക്കാൻ മെയിൻ കാരണം അത് ഒരടിപൊളി ടേസ്റ്റ് എന്നെ ലഭിക്കുന്നു കൂടാതെ നമ്മുടെ ശരീരത്തിലേയ്ക് എത്ര കാന്താരി എത്തുന്നുവോ അത്രയും ഗുണം ഉള്ളതുമാണ്. ഇനി കുറച്ച് ഉപ്പ് ഇട്ട് കൊടുകാം. അതിലേക് നേരത്തെ തയാറാക്കിയ 5 പപ്പടം പൊട്ടിച്ചു ഇട്ട് കൊടുകാം. ചമ്മന്തി ആയതിനാൽ മിക്സിയിൽ ചമ്മന്തിയുടെ അരവ് പാകത്തിന് ഇട്ട് കൊടുകാം . പുളിക് അവശ്യമായ നാരങ്ങ നീരോ, പുളിയോ ചേർക്കാവുന്നതാണ്. നല്ല അടിപൊളി പപ്പട ചമ്മന്തി തയ്യാർ. ഇനി ആർക്കും വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുകാവുന്നതാണ്. ചോറിന് ഇനി ഒരുവട്ടമെങ്കിലും ഈ ചമ്മന്തി ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Credit: Mammy’s Kitchen