Special Mathi Pickle Recipe: മീൻ അച്ചാർ ഒക്കെ പൊതുവേ നിങ്ങൾ കണ്ടിട്ടുണ്ടാവുക കേര മീൻ കഷണങ്ങൾ വച്ചോ അല്ലെങ്കിൽ ഏതെങ്കിലും കഷ്ണം മീനൊക്കെ വച്ചായിരിക്കും. പക്ഷേ മത്തി കൊണ്ട് സൂപ്പർ ടേസ്റ്റി ആയ മീനച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. സാധാരണ മീൻ അച്ചാറിനെ വെല്ലുന്ന ടേസ്റ്റ് ഉള്ള ഈ ഒരു മത്തി മീൻ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കിയാലോ.കഴുകി വൃത്തിയാക്കി മത്തി ചെറിയ കഷണങ്ങളാക്കിയ ശേഷം ഇതിലേക്ക്
- മത്തി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ച മുളക്
- വേപ്പില
- ഉപ്പ്
- അച്ചാർ പൊടി
- മഞ്ഞൾപൊട
- കടുക്
- ഉലുവ പൊടി
- മുളക് പൊടി
- കാശ്മീരി മുളക് പൊടി
- കായ പൊടി
- നല്ലെണ്ണ
- വിനാഗിരി
മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി വിനാഗിരി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് മാരിനേറ്റ് ചെയ്യുക. ഒരു പാൻ അടുപ്പിൽ വെച്ച് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കിയ ശേഷം ഇതിലേക്ക് മീൻ കഷണങ്ങൾ ഇട്ടുകൊടുത്തു പൊരിച്ചു കോരുക. അച്ചാർ ഇടാൻ ആയതുകൊണ്ട് തന്നെ മീൻ കഷണങ്ങൾ നല്ല രീതിയിൽ മൊരിഞ്ഞു കിട്ടണം. അതുകൊണ്ട് കുറച്ച് അധികം നേരം മീൻ പൊരിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇനി ഒരു അച്ചാർ ഉണ്ടാക്കുന്ന പാത്രം അടുപ്പിൽ
Advertisement 3
വച്ച് അതിലേക്ക് മീൻ പൊരിച്ച എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കുറച്ചുകൂടി നല്ല എണ്ണ ഒഴിച്ചുകൊടുത്തു ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും പച്ചമുളകും വേപ്പില ഇട്ട് നന്നായി മൂപ്പിക്കുക. ഇനി ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി അച്ചാർ പൊടി എന്നിവ ചേർത്തുകൊടി കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ വയറ്റുക.ഈ സമയം തീ നന്നായി കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്
മസാല പൊടിയുടെ പച്ചമണം എല്ലാം മാറി നന്നായി മൂത്തു വരുമ്പോൾ ഇതിലേക്ക് നമുക്ക് വിനാഗിരി ഒഴിച്ചു കൊടുക്കാം. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇനി പൊരിച്ചു വച്ചിരിക്കുന്ന മീൻ ഇതിലേക്ക് ചേർത്ത് കൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് മീനിൽ മസാല ആകുന്ന വിധത്തിൽ മിക്സ് ചെയ്യുക. അവസാനമായി ഇതിലേക്ക് കായപ്പൊടിയും ഉലുവാപ്പൊടിയും കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ നമുക്ക് ജലാംശം ഇല്ലാത്ത ഒരു ജാറിൽ 6 മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. Credit: Thalassery Kitchen