Special Mathi Fry Masala Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചഭക്ഷണത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും മത്തി വറുത്തത്. കറിയായും വറുത്തുമെല്ലാം മത്തി ഉണ്ടാക്കാറുണ്ടെങ്കിലും ഓരോ സ്ഥലങ്ങളിലും പ്രത്യേക രീതികൾ ആയിരിക്കും അതിനായി തിരഞ്ഞെടുക്കുന്നത്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും കൂടുതൽ ടേസ്റ്റിയായി മത്തി വറുത്തു കിട്ടാൻ ചെയ്തു നോക്കാവുന്ന ഒരു മസാലക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി വറുക്കാനായി
ആവശ്യമായിട്ടുള്ള ചേരുവകൾ മഞ്ഞൾപൊടി, എരിവില്ലാത്ത മുളക് പൊടി, എരിവുള്ള മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, പുളി വെള്ളം, സാധാരണ വെള്ളം, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വച്ച പൊടികളെല്ലാം ചേർത്തു കൊടുക്കുക. അതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റും പുളി വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം രണ്ട് ടീസ്പൂൺ അളവിൽ വെള്ളവും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
Ads
ഈ ഒരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പ് കൂടി മസാലയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം കഴുകി വൃത്തിയാക്കി വരയിട്ടു വച്ച മത്തിയിലേക്ക് മസാല നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം. അതിനു ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വയ്ക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ
Advertisement
മത്തി അതിൽ നിരത്തി കൊടുക്കാവുന്നതാണ്. മുകളിൽ കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കാം. മത്തിയുടെ രണ്ടു വശവും നന്നായി ക്രിസ്പായി വരുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ മസാല തയ്യാറാക്കി മീൻ വറക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുന്നതാണ്. മീനിന്റെ എണ്ണത്തിനനുസരിച്ച് മസാലയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Mathi Fry Masala Recipe credit : Kavya’s HomeTube Kitchen