Special Mathanga Payar Erisseri Recipe: മത്തങ്ങ കൊണ്ടൊരു അടിപൊളി വിഭവം ഉണ്ടാക്കിനോക്കിയാലോ. അതും വളരെ കുറഞ്ഞ സമയത് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി വിഭവം. വീട്ടിലെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് സിമ്പിൾ ആയി ഉണ്ടാകുന്നതാണ്. മത്തങ്ങ ഇഷ്ട്ടം ഇല്ലാത്ത കുട്ടികൾക്ക് ഈ രീതിയിൽ ഉണ്ടാക്കി നോക്കു എല്ലാർക്കും ഇഷ്ട്ടപെടും തീർച്ച.
Ingredients
- വൻപയർ-1 കപ്പ്
- മത്തങ്ങ-2 കഷ്ണം
- തേങ്ങ -1 കപ്പ്
- ചെറിയുള്ളി-3
- വെളുത്തുള്ളി-2
- പച്ചമുളക്-3
- ജീരകം
- കറിവേപ്പില
How To Make
എരിശേരി ഉണ്ടാകാൻ ആദ്യം തന്നെ ഒരു കപ്പ് വൻപയർ എടുക്കുക. ചൂടുവെള്ളത്തിൽ ഇട്ട് വെക്കുക, അപ്പോൾ അത് കുതിർത് കിട്ടും. പയർ കുതിർന്ന് വരുന്ന സമയത്ത് മത്തങ്ങയുടെ തൊലി കളഞ്ഞ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇനി ഒരു കുക്കർ എടുത്ത് നേരത്തെ കുതിർത്ത് പയറും, മത്തനും ഉപ്പും ആവിശ്യത്തിന് വെള്ളം ഒഴിച് വേവിക്കുക. മത്തനും പയറും വെന്തു വരുമ്പോൾ തന്നെ അതിലേക് ആവിശ്യ മായ അരപ്പ് തയ്യാറാക്കിഎടുക്കാൻ ഒരു ജാർ എടുത്ത് അതിലേക് കുറച് തേങ്ങ ചിരവിയത് ഇട്ട് കൊടുക്കാം. അതിലേക് മൂന്നു ചെറിയുള്ളി, 2 വെളുത്തുള്ളി, മഞ്ഞൾ പൊടി, 3 അത്യാവശ്യം വലുപ്പമുള്ള പച്ചമുളക്, കുറച്ച് ജീരകം ഇട്ട് മിക്‌സിയിൽ ചെറുതായി അരച്ചെടുക്കാം.
Advertisement 1
കുക്കറിൽ ചൂടാകാൻ വെച്ച മത്തനും, പയറും വെന്തു വന്നാൽ ഒരു പാൻ വെച്ച് അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് അത് ചൂടാക്കി കഴിഞ്ഞാൽ അതിലേക് ഒരു സ്പൂൺ കടുക് ഇട്ട് കൊടുക്കാം. കടുക് പൊട്ടി കഴിഞ്ഞാൽ കുറച് കറിവേപ്പില, പച്ച മുളക് ഇട്ട് നേരത്തെ വേവിച്ച മത്തനും പയറും ഇട്ട് കൊടുക്കുക. പിന്നെ ചതച്ചു വെച്ച തേങ്ങയുടെ മിക്സ് ഇട്ട് നല്ലപോലെ ഇളക്കിയെടുക്കുക. ഈ ഒരു സമയത്ത് ഉപ്പ് ആവിശ്യമാണെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ എല്ലാം കുറുകി കഴിഞ്ഞാൽ തീ ഓഫ് ചെയുക. നല്ല അടിപൊളി മത്തങ്ങ പയർ റെസിപി തയ്യാർ. ഇനി ചോറിന്റെ കൂടെ ആണെങ്കിലും, ചപ്പാത്തിയുടെ കൂടെയാണെങ്കിലും അടിപൊളിയായിട്ട് കഴിക്കാൻ പറ്റിയ കിടിലൻ റെസിപ്പി. Credit: Pepper hut