ഇതാണ് മക്കളെ നാരങ്ങ അച്ചാറിന്റെ രുചി കൂട്ടാനുള്ള ട്രിക്ക്! ഈ ചേരുവ കൂടെ ചേർത്താൽ രുചി ഇരട്ടിയാകും!! | Special Lemon Pickle Recipe

Special Lemon Pickle Recipe : നാവിൽ വെള്ളമൂറും രുചിയിൽ ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ. അതിനായി ആദ്യം നാരങ്ങ നന്നായി കഴുകിയ ശേഷം ആവിയിൽ വെച്ച് വേവിച്ച് എടുക്കുക. കുറച്ച് സമയം മാത്രം ആവിയിൽ വെച്ചാൽ മതിയാകും. ഹൈ ഫ്‌ളൈമിൽ എട്ട് മിനുട്ട് കൊണ്ട് ഒകെ ആകും. ശേഷം നാരങ്ങ എടുത്ത് അരിഞ്ഞ്‌ മറ്റൊരു പാത്രത്തിൽ ഇടുക. രണ്ട് ടീ സ്പൂൺ ഉപ്പ് അരിഞ്ഞ്‌ വെച്ച നാരങ്ങയിൽ ഇടുക. ശേഷം ഒന്ന് മിക്സ് ചെയ്യുക.

ചേരുവകൾ

  • പഴുത്ത നാരങ്ങ – 1 കിലോ
  • എള്ളെണ്ണ – 200 മില്ലി + 3 ടേബിൾസ്പൂൺ
  • വിനാഗിരി – 1.1/4 കപ്പ്
  • കശ്മീരി മുളകുപൊടി – 8 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടേബിൾസ്പൂൺ
  • കായ- 2.1/4 ടേബിൾസ്പൂൺ
  • കടുക് – 2 ടേബിൾസ്പൂൺ
  • കറിവേപ്പില
  • ഇഞ്ചി – 3/4 കപ്പ്
  • വെളുത്തുള്ളി – 1 കപ്പ്
  • പഞ്ചസാര – 2 ടേബിൾസ്പൂൺ
  • ഉപ്പ്
  • പച്ചമുളക് – 7
  • ഏലയ്ക്ക – 7
  • ഗ്രാമ്പൂ – 4
  • കടുക് – 1 ടേബിൾസ്പൂൺ
  • ഉലുവ – 1/2 ടേബിൾസ്പൂൺ

Ads

Ingredients

  • Ripe Lemon- 1 Kg
  • Sesame Oil- 200 ml+ 3 Tbsp
  • Vinegar- 1.1/4 Cup
  • Kashmiri Red Chili Powder – 8 Tbsp
  • Turmeric Powder – 1/2 Tsp
  • Kaayam- 2.1/4 Tsp
  • Mustard Seeds- 2 Tsp
  • Curry Leaves
  • Ginger – 3/4 Cup
  • Garlic -1 Cup
  • Sugar -2 Tbsp
  • Salt
  • Green Chili – 7
  • Cardamom- 7
  • Cloves- 4
  • Mustard Seeds- 1 Tbsp
  • Fenugreek Seeds- 1/2 Tbsp

Advertisement

കായം പൊടി ഒന്നേകാൽ ടി സ്പൂൺ ഇടുക. തുടർന്ന് അടച്ച് വെക്കുക. ഇനി ഇതിലേക്കുള്ള ചേരുവകൾ വറുത്ത് അരച്ച് എടുക്കാനുള്ളതാണ്. ഒരു പാൻ എടുത്ത് അതിൽ ഏഴ് ഏലക്കായ ഇടുക. പിന്നെ നാല് ഗ്രാമ്പൂ കൂടെ ഇടുക. ഇവ ചൂടായി വരുമ്പോൾ അതിലേക്ക് അര ടി സ്പൂൺ ഉലുവ കൂടെ ഇടുക. ഉലുവയുടെ കളർ മാറി വരുമ്പോളേക്കും ഒരു ടി സ്പൂൺ കടുക്ക ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കുക. ചൂട് കുറഞ്ഞ ശേഷം അവ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കുക.

പിന്നെ 200 മില്ലി ലിറ്റർ എടുത്ത് ഒരു പാനിൽ ചൂടാക്കുക. അതിലേക്ക് ഒരു കപ്പ് വെളുത്തുള്ളി തോല് കളഞ്ഞത് ഇടുക. എന്നിട്ട് നല്ലപോലെ ഇളക്കികൊടുക്കുക. ശേഷം ഇതേ രീതിയിൽ ഇഞ്ചി കൂടെ ചൂടാക്കുക. പിന്നീട് അതിലേക്ക് 7 പച്ചമുളക് എടുത്ത് അരിഞ്ഞ ശേഷം ഇടുക. ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം എണ്ണയിലേക്ക് 2 ടി സ്പൂൺ കടുക്‌ ഇടുക. ശേഷം കറിവേപ്പില കൂടെ ഇട്ട് നന്നായി ഇളക്കുക. തുടർന്ന് തീ നന്നായി കുറക്കുക. അതിലേക് അര ടി സ്പൂൺ മഞ്ഞൾ പൊടി ഇടുക. ശേഷം എട്ട് ടി സ്പൂൺ കാശ്മീരി മുളക് പൊടി ഇടുക. എന്നിട്ട്‌ നന്നായി ഇളക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്യാം. എന്നിട്ട്‌ മിക്സ് ചെയ്ത്‌ വെച്ചിരിക്കുന്ന നാരങ്ങ ഈ എണ്ണയിലേക്ക് ഇടുക.

അതിലേക്ക് നേരത്തെ ഫ്രെയ്‌ ചെയ്ത്‌ വെച്ചവയും ഇടുക. ശേഷം നന്നായി ഇളക്കുക.ഒന്നേകാൽ കപ്പ് വിനാഗിരി തിളപ്പിച്ച് അത് ഈ മിക്സ് ചെയ്യുന്നതിലേക്ക് ഒഴിക്കുക. ഇനി 2 ടി സ്പൂൺ പഞ്ചസാര കൂടെ ഇടാം. എന്നിട്ട്‌ നന്നായി ഇളക്കുക. നേരത്തെ വറുത്ത് വെച്ച ഏലക്ക ഉൾപ്പടെയുള്ള ആ പൊടി ഇതിലേക്ക് ഇടുക. രുചി നോക്കി അല്പം ഉപ്പ് വേണമെങ്കിൽ ചേർക്കാം. എണ്ണയോ കായം പൊടിയോ കുറവുണ്ടെന്ന് തോന്നിയാൽ അത് അല്പം ചേർക്കാം. ചൂടാറിയ ശേഷം ഒരു ഭരണിയിലേക്ക് ഈ അച്ചാർ മാറ്റം. ഇതോടെ രുചികരമായ നാരങ്ങാ അച്ചാർ റെഡി. Special Lemon Pickle Recipe Video Credit : Fathimas Curry World


Special Lemon Pickle Recipe | Traditional Homemade Achar

Looking to make a tangy and long-lasting lemon pickle at home? Here’s a tried-and-tested traditional lemon pickle recipe that’s both easy and packed with flavor. Perfect for boosting immunity and digestion naturally!


Ingredients:

  • 10 medium-sized organic lemons
  • 3 tbsp rock salt (natural preservative)
  • 2 tbsp turmeric powder
  • 1 tbsp red chili powder
  • 1 tbsp mustard seeds
  • 1/2 tsp fenugreek powder
  • 1/2 tsp asafoetida (hing)
  • 1/2 cup gingelly oil (sesame oil)
  • Curry leaves (optional)

Preparation Steps:

  1. Clean and Dry
    Wash lemons thoroughly and wipe them dry. No moisture should remain.
  2. Cut and Salt
    Cut lemons into quarters and mix with rock salt and turmeric. Keep in a glass jar for 7–10 days, shaking daily.
  3. Temper the Spices
    Heat gingelly oil, splutter mustard seeds, add asafoetida, red chili, and fenugreek powder.
  4. Mix and Store
    Add the tempered spices to the lemon mix, stir well, and let it mature for another 5–7 days.

Pro Tips:

  • Use sun-dried glass jars for better shelf life.
  • For a spicy twist, add crushed green chilies during tempering.

Lemon Pickle Recipe

  • homemade lemon pickle recipe
  • how to preserve lemons naturally
  • Ayurvedic digestive pickle
  • lemon achar for weight loss
  • natural probiotic pickle

Read also : കൊതിയൂറും ചുവന്നുള്ളി അച്ചാർ! ചെറിയ ഉള്ളി കൊണ്ട് ഇങ്ങനെ അച്ചാർ ഉണ്ടാക്കൂ; ഒറ്റയിരിപ്പിനു പാത്രം കാലിയാകും! | Special Onion Pickle Recipe

Lemon PickleLemon Pickle RecipePicklePickle RecipeRecipeTasty Recipes