കൊതിയൂറും രുചിയില്‍ ഗോബി മഞ്ചൂരിയന്‍! ഇതുപോലെ ഗോപി മഞ്ചൂരിയൻ ഉണ്ടാക്കിയാൽ കഴിക്കാത്തവരും കഴിക്കും!! | Special Gobi Manchurian Recipe

റസ്റ്റോറന്റിൽ കിട്ടുന്നതിനേക്കാൾ രുചിയോട് കൂടി തന്നെ നമുക്ക് വീട്ടിൽ ഗോപി മഞ്ചൂരിയൻ സിമ്പിളായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.കോളിഫ്ലവർ ചെറിയ കഷണങ്ങളാക്കിയ ശേഷം മാറ്റിവെക്കുക. ഇനിയൊരു പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിലേക്ക് വെച്ചുകൊടുത്തു നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ കോളിഫ്ലവർ ഇട്ടു കൊടുത്ത്

  • കോളി ഫ്ലവർ – 3 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കോൺ ഫ്ലോർ
  • മൈദ പൊടി – 1/2 കപ്പ്
  • ഓയിൽ
  • സോയ സോസ് – 3 ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
  • ചില്ലി സോസ് – 1 ടീ സ്പൂൺ
  • വിനാഗിരി – 1. 1/2 ടീ സ്പൂൺ
  • സ്പ്രിംഗ് ഓണിയൻ
  • കാപ്സികം

4 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം ഇത് വെള്ളത്തിൽ നിന്ന് കോരി മാറ്റി ഒരു അരിപ്പയിലേക്ക് മാറ്റുക. എന്നിട്ട് നന്നായി കഴുകി വൃത്തിയാക്കി വീണ്ടും വെള്ളം വാർന്നു പോകാൻ വെക്കുക. വെള്ളമെല്ലാം നന്നായി പോയി കഴിയുമ്പോൾ ഇതൊരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു ബൗളിലേക്ക് മൈദപ്പൊടി കോൺഫ്ലോർ

Ads

പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നമ്മൾ റസ്റ്റ് ചെയ്യാൻ വച്ചിരിക്കുന്ന കോളിഫ്ലവർ മുക്കിയ ശേഷം എണ്ണയിലിട്ട് പൊരിച്ചു കോരുക. ഇനി ഒരു പാത്രത്തിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് കോൺഫ്ലോറും വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ആവശ്യത്തിനു വിനാഗിരിയും ഉപ്പും ചേർത്ത് കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച ശേഷം ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയനും ക്യാപ്സിക്കവും കുറച്ച് കുരുമുളക് പൊടിയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന സോസ് കൂടി ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കി കഴിയുമ്പോൾ ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് അവസാനം കുറച്ച് സ്പ്രിംഗ് ഓണിയൻ കൂടി ചേർത്ത് കൊടുക്കുക. Credit: Kannur kitchen

gobi manchurian recipeRecipeSpecial Gobi Manchurian RecipeTasty Recipes