Special Egg Thoran Recipe: പേര് കേട്ടപോലെ തന്നെ ടേസ്റ്റിലും ഒരടിപൊളി ഐറ്റം തന്നെയാണിത്. ഈ ഒരൊറ്റ സാധനം മതി ചോറൊക്കെ പെട്ടന്ന് തീരാൻ. കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ഒരടിപൊളി സാധനം. വളരെ കുറഞ്ഞ സമയത്ത് പെട്ടന്ന് ഉണ്ടാക്കിയെടുക്കാം. മുട്ട ആയതിനാൽ തന്നെ നമ്മുടെ ശരീരത്തിന് നല്ലതാണ്.
ചേരുവകൾ
- മുട്ട -4
- വറ്റൽ മുളക് -4
- സവാള -1
- കറിവേപ്പില
- പുളി
- മഞ്ഞൾ പൊടി
- ഉപ്പ്
തയ്യാറാകുന്ന വിധം
ആദ്യം ഒരു പാൻ എടുത്ത് അതിലേക് ആവിശ്യതിന് എണ്ണ ഒഴിച് കൊടുത്ത് നല്ലപോലെ തെളപിച്ചെടുക്കുക. അതിലേയ്ക്ക് തോരന് ആവിശ്യമായ എണ്ണം മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി മുട്ട നല്ലപോലെ ചിക്കി കൊടുക്കാം. ഇവ ഒരു പാത്ര തിലോട് മാറ്റിയെടുകാം. വീണ്ടും അതെ പാനിലേക്ക് കുറച്ച് എണ്ണ ഒഴിച് ചൂടാക്കിയെടുത്തതിന് ശേഷം വറ്റൽ മുളക് 6 എണ്ണം ഇട്ട് കൊടുത്ത് ചൂടാക്കിയെടുക്കുക ശേഷം അത് കോരി മാറ്റാം. ഇനി ഒരു മിക്സിയുടെ ചെറിയ ജാറിൽ ഈ എണ്ണയിൽ വറുത്തെടുത്ത വറ്റൽ മുളക്, സവാള ചെറുതായി അരിഞ്ഞത്, കുറച്ച് പുളി, ഉപ്പ്, മഞ്ഞൾ പൊടി ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. ഇങ്ങനെ ഉണ്ടാകുന്ന ഈ കൂട്ടാണ് ഈ തോരനിൽ കൂടുതൽ സ്വാദ് നൽകുന്നത്.
Advertisement 3
ഇനി നേരത്തെ ചൂടാക്കിയ എണ്ണയിലേയ്ക് അല്പം കടുക് ഇട്ട് കൊടുക്കാം. കടുകൊന്ന് പൊട്ടിക്കഴിഞ്ഞാൽ അതിലേക് കറിവേപ്പില ഇട്ട് കൊടുകാം. പിനീട് നേരതെ തയ്യാറാക്കിയ അരപ്പും കൂടി ഇട്ട് കൊടുകാം. അരപ്പ് ഇട്ടതിനുശേഷം അതിന്റെ പച്ച മണം മാറുന്നത് വരെ നല്ലപോലെ ഇളകിയെടുക്കുക. ഇതിലേയ്ക് അവസാനമായി നമ്മുടെ മുട്ട ചിക്കിയത് ഇട്ട് ഈ മസാല നല്ലപോലെ പിടിക്കുന്നത് വരെ ഇളകി കൊടുക്കുക. നല്ല. അടിപൊളി മുട്ട തോരൻ തയ്യാർ ഇങ്ങനെ വളരെ കുറഞ്ഞ സമയത്ത് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി റെസിപി. കൂടാതെ കുക്കിംഗ് അറിയാത്തവർക്കും വളരെ പെട്ടന്ന് തന്നെ ഉണ്ടാകാം. കുട്ടികൾക്ക് സ്കൂളിൽ ചോറിന്റെ കൂടെ കൊടുത്തു വിടാൻ പറ്റിയ രുചികരമായ വിഭവം ആണ്. Credit: എന്റെ അടുക്കള – Adukkala