Special Crispy Chakka Chips Recipe: നല്ല ചൂട് ചക്ക വറുത്തതും ചായയും ഇഷ്ടം ഇല്ലാത്തതായി ആരാണുള്ളത്. ഇതു വൈകുന്നേരം കഴിക്കാൻ ഒക്കെ നല്ലതാണ്. പക്ഷെ ഇത് കടകളിൽ നിന്ന് വാങ്ങിക്കാൻ വളരെ ചിലവ് കൂടുതലാണ്. പെട്ടെന്ന് വീട്ടിൽ തന്നെ നമുക്ക് ഇത് ഉണ്ടാകാം. എത്ര നാളായും ക്രിസ്പിയായി തന്നെ സൂക്ഷിക്കാൻ പറ്റുന്ന രീതിയിൽ ചക്ക വറുത്തത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇത് ഉണ്ടാക്കുമ്പോൾ ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർക്കുനുണ്ട്. ചക്ക വറുത്തത് ക്രിസ്പിയായി സൂക്ഷിക്കാനുള്ള ഒരു ചേരുവയാണ് അത്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
- ചക്ക
- ഉപ്പ്
- അരി പൊടി
- ഉപ്പ്
- ഓയിൽ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മൂത്ത ചക്ക നോക്കി എടുത്ത് അത് നീളത്തിൽ കുറച്ച് കട്ടിയിൽ തന്നെ അരിഞ്ഞ് എടുക്കുക. ഇനി ഇതിലേക്ക് അരി പൊടി ചേർത്തു കൊടുക്കുക. അരി പൊടി ചേർക്കുമ്പോൾ ആണ് നമുക്ക് എത്ര നാളായാലും ക്രിസ്പിയായി തന്നെ ഇരിക്കുന്ന ചക്ക വറുത്തത് കിട്ടുന്നത്. ശേഷം ഇനി അരി പൊടി ചേർത്ത് ചക്കയുടെ എല്ലാ ഭാഗത്തും ആവുന്ന രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. ഇനി വേറെ ഒരു ചേരുവയും നമ്മൾ ഇതിൽ ചേർക്കുന്നില്ല. കളർ കിട്ടാനായി മഞ്ഞൾ പൊടി പോലും ചേർത്തു കൊടുക്കുന്നില്ല.
Advertisement
ചക്ക വറുത്തത് ഉണ്ടാക്കാനായി ഒരു ഇരുമ്പ് ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കുക. ഓയിൽ നന്നായി ചൂടായ ശേഷം അതിലേക്ക് ചക്ക കഷണങ്ങൾ ചേർത്ത് കൊടുക്കുക. ശേഷം ചക്ക നന്നായി മൊരിഞ്ഞ ശേഷം ചട്ടിയിൽ നിന്ന് കോരി എടുക്കാവുന്നതാണ്. ഇനി അവസാനം കുറച്ച് വേപ്പില കൂടി എണ്ണയിലേക് ഇട്ട് പൊരിച്ച് കോരി ചക്കയിലേക് ഇട്ട് കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് ഒന്ന് മിക്സ് ചെയ്ത് കൊടുക്കുക. Credit: Malappuram Thatha Vlogs by Ayishu